
സ്വർണ വായ്പ 30 ശതമാനം ഉയർന്ന് 31,505 കോടി രൂപയായി
കൊച്ചി: രാജ്യത്തെ മുൻനിര ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാൻസിന്റെ സ്വർണ പണയ വായ്പ ആസ്തി മുൻ വർഷത്തെക്കാൾ 29.31 ശതമാനം വളർച്ചയോടെ 31,505 കോടി രൂപയിലെത്തി. ജൂലായ് മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ അറ്റാദായം 217 കോടി രൂപയാണ്. കഴിഞ്ഞ പാദത്തിലെ 132 കോടി രൂപയിൽ നിന്ന് 64 ശതമാനം വർദ്ധനയുണ്ട്. ഗ്രൂപ്പ് മൊത്തത്തിൽ കൈകാര്യം ചെയ്യുന്ന ആസ്തി 45,789 കോടി രൂപയായി ഉയർന്നു.
മണപ്പുറം ഫിനാൻസിന്റെ കൈവശമുള്ള സ്വർണം ഒന്നാം പാദത്തിലെ 54.62 ടണ്ണിൽ നിന്ന് 54.71 ടണ്ണായി വർദ്ധിച്ചു. രാജ്യമൊട്ടാകെ കമ്പനിക്ക് 5,351 ശാഖകളുണ്ട്. കമ്പനിയുടെ മൊത്തം കിട്ടാക്കടം 2.97 ശതമാനമാണ്. നടപ്പു സാമ്പത്തിക വർഷം രണ്ടാം പാദത്തിൽ കിട്ടാക്കടം 2.56 ശതമാനം മാത്രമാണ്. കഴിഞ്ഞ വർഷത്തെ വരുമാന വളർച്ച നിറുത്താനുള്ള കമ്പനിയുടെ ലക്ഷ്യം വിജയിച്ചുവെന്നാണ് രണ്ടാം പാദത്തിലെ പ്രവർത്തന റിപ്പോർട്ട് വ്യക്തമാക്കുന്നതെന്ന് ചെയർമാനും എംഡിയുമായ വി.പി നന്ദകുമാർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |