
കൊച്ചി: കോൺഫെഡറേഷൻ ഒഫ് ഇന്ത്യൻ ഇൻഡസ്‌ട്രിയുടെ(സി.ഐ.ഐ) കേരള ഹെൽത്ത് ആൻഡ് മെഡിക്കൽ ടൂറിസം അവാർഡ് സഞ്ജീവനം ആയുർവേദ ആശുപത്രിക്ക് ലഭിച്ചു. കഴിഞ്ഞ വർഷം വിദേശ രാജ്യങ്ങളിലെ ഏറ്റവുമധികം രോഗികളെ കൈകാര്യം ചെയ്ത 50 മുതൽ 150 കിടക്കകളുള്ള ആശുപത്രികളുടെ വിഭാഗത്തിലെ അവാർഡ് വ്യവസായ മന്ത്രി പി. രാജീവിൽ നിന്ന് സഞ്ജീവനം ആയുർവേദ ആശുപത്രി മാനേജിംഗ് ഡയറക്‌ടർ ഡോ. എ. വി അനൂപ് സ്വീകരിച്ചു. സി.ഐ.ഐ സംഘടിപ്പിച്ച ആഗോള ആയുർവേദ ഉച്ചകോടിയിലാണ് പുരസ്‌കാരം കൈമാറിയത്. സമഗ്രമായ രോഗീപരിചരണം ഉറപ്പാക്കുന്നതിൽ സഞ്ജീവനം പ്രകടിപ്പിക്കുന്ന സമർപ്പണത്തിന് ലഭിച്ച അംഗീകാരമാണിതെന്ന് ഡോ. എ. വി അനൂപ് പറഞ്ഞു. രാജ്യാന്തര ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്നതിൽ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |