
നവംബർ 21ന് റീ റീലിസ്
വിജയ്- സൂര്യ കൂട്ടുകെട്ടിലെ ബ്ലോക് ബസ്റ്റർ ചിത്രം 'ഫ്രണ്ട്സ്' നവംബർ 21ന് റീ റീലിസ് ചെയ്യും . ഫ്രണ്ട്സ് റീ ലീസായതിന്റെ 24-ാം വർഷം ഫോർ കെ ദൃശ്യ മികവിൽ തിയേറ്രറിൽ എത്തിക്കുന്നത് ജാഗ്വാർ സ്റ്റുഡിയോസിന്റെ ബാനറിൽ ബി.വിനോദ് ജെയിൻ ആണ് . ഹൈ സ്റ്റുഡിയോസ് ആണ് റീമാ സ്റ്ററിംഗ് ജോലികൾ നിർവഹിച്ചത് .മലയാള സിനിമയിലെ വൻ ഹിറ്റുകളിലൊന്നായിരുന്നു സിദ്ദിഖ് സംവിധാനം ചെയ്ത ഫ്രണ്ട്സ്. മുകേഷ്, ജയറാം, ശ്രീനിവാസൻ, മീന, ദിവ്യ ഉണ്ണി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം 1999ലായിരുന്നു റിലീസായത്. 2001ൽ തമിഴിലേക്ക് സിദ്ധിഖ് റീമേക്ക് ചെയ്തു. വിജയ്, സൂര്യ, രമേശ് ഖന്ന എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചു . സൂര്യയുടെയും വിജയിടെയും കരിയറിൽ വഴിത്തിരിവായി മാറിയ ഫ്രണ്ട്സ് നിർമ്മിച്ചത് സ്വർഗചിത്രയുടെ ബാനറിൽ അപ്പച്ചൻ ആണ് . ദേവയാനി, വിജയലക്ഷ്മി, അഭിനയശ്രീ, വടിവേലു, ശ്രീമാൻ, ചാർളി, രാജീവ്, രാധ രവി, സന്താന ഭാരതി, മദൻ ബോബ്, സരിത, സത്യ പ്രിയ, എസ്. എൻ ലക്ഷ്മി തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ആക്ഷൻ കോമഡി രംഗങ്ങൾക്കൊപ്പം സംഗീതത്തിനും ഏറെ ശ്രദ്ധനേടിയ ചിത്രത്തിൽ പളനി ഭാരതിയുടെ വരികൾക്ക് ഇളയരാജയാണ് സംഗീതം ഒരുക്കിയത്. ഛായാഗ്രഹണം: ആനന്ദക്കുട്ടൻ, എഡിറ്റിംഗ്: ടി. ആർ ശേഖർ , കെ. ആർ ഗൗരീശങ്കർ, പി.ആർ.ഒ: പി.ശിവപ്രസാദ് .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |