
കൊച്ചി: കാറിൽ കടത്തിയ രാസലഹരിയുമായി കൊല്ലം തൃക്കോവിൽവട്ടം ഡീസന്റ് ജംഗ്ഷൻ സിയോൺ സൗധത്തിൽ റോഹൻ, വയനാട് മാനന്തവാടി തൊണ്ടേർനാട് കുഞ്ഞോം വൈശൻ വീട്ടിൽ ഷാഹുൽ ഹമീദ് എന്നിവരെ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അഭിരാജിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. 4 ഗ്രാം എം.ഡി.എം.എയും ഹ്യുണ്ടായി കാറും കസ്റ്റഡിയിലെടുത്തു. ഇടപ്പള്ളി വൈലോപ്പിള്ളി റോഡിൽ നിന്നാണ് പിടിയിലായത്. പ്രതികൾ ഇടപ്പള്ളിയിലെ ഒരു ലോഡ്ജിൽ തങ്ങിയാണ് രാസലഹരി വിതരണം നടത്തിവന്നത്. രണ്ട് കൊല്ലമായി വിതരണം നടത്തുകയാണെങ്കിലും ആദ്യമായിട്ടാണ് പിടിയിലാകുന്നത്. നിലവിൽ ജോലിയില്ല. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
| 
                   
                    അപ്ഡേറ്റായിരിക്കാം ദിവസവും
                     
                ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ  |