
കോട്ടയം: മംഗളം ആഴ്ചപ്പതിപ്പിലെ ലോലൻ എന്ന കഥാപാത്രത്തിലൂടെ ലോകമറിഞ്ഞ കാർട്ടൂണിസ്റ്റ് ചെല്ലൻ (ടി.പി ഫിലിപ്പ്, 77) നിര്യാതനായി. കെ.എസ്.ആർ.ടി.സിയിൽ നിന്ന് പെയിന്ററായി വിരമിച്ച ചെല്ലൻ രണ്ടു പതിറ്റാണ്ടോളം ലോലൻ കാർട്ടൂൺ കൈകാര്യം ചെയ്തു. ഒരു കാലഘട്ടത്തിൽ കേരളത്തിലെ ക്യാമ്പസുകളിൽ ചിരിയുടെ അലകൾ ലോലൻ തീർത്തിരുന്നു. ലോലൻ എന്ന കഥാപാത്രത്തെ കൊച്ചി കേന്ദ്രീകരിച്ചുള്ള നെവർ എൻഡിംഗ് സർക്കിൾ ആനിമേഷൻ എന്ന സ്ഥാപനം ആനിമേറ്റ് ചെയ്ത് കൊണ്ടിരിക്കെയാണ് ചെല്ലന്റെ മരണം. ഭാര്യ : മറിയാമ്മ ഫിലിപ്പ് (ചിങ്ങവനം വഞ്ചിത്തോട്ടിൽ കുടുംബാംഗം). മകൻ : സുരേഷ് (ഗവ.സ്‌കൂൾ, അരീപ്പറമ്പ്).
ഭൗതികദേഹം രാവിലെ 6 ന് വടവാതൂരിലെ വസതിയിൽ കൊണ്ടുവരും. സംസ്‌കാരം ഇന്ന് മൂന്നിന് വിജയപുരം പഞ്ചായത്തിന്റെ ചിലമ്പ്രക്കുന്നിലെ ശ്മശാനത്തിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |