
തിരുവനന്തപുരം: പ്രശസ്ത സാമൂഹ്യശാസ്ത്ര പണ്ഡിതനും കേരള സർവകലാശാല സോഷ്യോളജി വിഭാഗം മുൻ മേധാവിയുമായ പ്രൊഫ. പി.കെ.ബി. നായർ (96) തിരുവനന്തപുരത്ത് അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് വ്യാഴാഴ്ച വൈകുന്നേരം സ്വകാര്യആശുപത്രിയിലായിരുന്നു അന്ത്യം.
സ്ത്രീ ശാക്തീകരണ പഠനം, വയോജന പഠനം എന്നീ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ അദ്ദേഹത്തെ രാജ്യം 'വയോശ്രേഷ്ഠ സമ്മാൻ' നൽകി ആദരിച്ചിട്ടുണ്ട്.
മക്കൾ: പ്രൊഫ. ശോഭ ബി. നായർ, ഷീല ബി. നായർ.മരുമക്കൾ: പരേതനായ എസ്. ശങ്കരൻ നായർ, ഇ.എസ്. സുരേഷ്.ഇന്ന് കൊച്ചുളളൂരിലെ ക്ഷേത്രത്തിന് സമീപമുള്ള ' അശ്വതി', ആർ.ജി. 290 വസതിയിൽ രാവിലെ 8 മണി മുതൽ ഉച്ചക്ക് 2 മണി വരെ പൊതുദർശനത്തിന് ശേഷം, സ്വദേശമായ എറണാകുളത്തേക്ക് കൊണ്ടുപോകും. നാളെ രാവിലെ 10ന് എറണാകുളം തൃക്കാക്കര, തേവക്കലിലുള്ള പൊന്നക്കുടം തറവാട്ട് വീട്ടിൽ സംസ്‌കാരം നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
കോഴിക്കോട് ആനിഹാൾ റോഡിലെ ജയലക്ഷ്മി ടെക്സ്റ്റൈൽസിനു തീ പിടിച്ചപ്പോൾ അണയ്ക്കുന്ന ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ
കോഴിക്കോട് ആനിഹാൾ റോഡിലെ ജയലക്ഷ്മി ടെക്സ്റ്റൈൽസിനു തീ പിടിച്ചപ്പോൾ അണയ്ക്കുന്ന ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ