ചേർത്തല: ചേർത്തല മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളിയിലെ സി.എൽ.സിയുടെ നേതൃത്വത്തിൽ നടത്തുന്ന അഖില കേരള ക്വിസ് മത്സരം 7ന് പാസ്റ്ററൽ സെന്ററിൽ നടക്കും. ഹൈസ്‌കൂൾ,ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി മത്സരം നടത്തുന്നത്. ഒരു സ്‌കൂളിൽ നിന്നും രണ്ടുപേരടങ്ങുന്ന രണ്ടു ടീമുകൾക്കാണ് പങ്കെടുക്കാൻ അവസരം. മത്സര ദിനത്തിൽ തത്സമയ രജിസ്‌ട്രേഷനും അവസരം ഒരുക്കിയിട്ടുണ്ടെന്ന് ഫൊറോന വികാരി ഫാ. ജോഷി വേഴപ്പറമ്പിൽ,സി.എൽ.സി പ്രമോട്ടർ ഫാ.സച്ചിൻ മാമ്പുഴക്കൽ, ജനറൽ കൺവീനർ മിലൻതോമസ്,പ്രസിഡന്റ് ജോബിൻ ജോസഫ്, സെക്രട്ടറി ജീവൻ തോമസ്,ആന്റണി വലിയവീട്ടിൽ,ഡോ.ബിജുസ്‌കറിയ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.15001,10001,7501 എന്നീക്രമത്തിലാണ് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കിട്ടുന്നവർക്കു ട്രോഫിക്കു പുറമെ നൽകുന്ന ക്യാഷ് അവാർഡ്. ഇതിനും പുറമെ ആദ്യ എട്ടു സ്ഥാനക്കാർക്കും ക്യാഷ് അവാർഡും പങ്കെടുക്കുന്ന എല്ലാവർക്കും പ്രോത്സാഹന സമ്മാനവും നൽകും. 60 ടീമുകളാണ് മത്സരിക്കുന്നത്.
7ന് രാവിലെ 9ന് ജില്ലാ ലീഗൽസർവീസ് അതോറിട്ടി സെക്രട്ടറി സീനിയർ ഡിവിഷൻ സിവിൽ ജഡ്ജ് പ്രമോദ് മുരളി മത്സരം ഉദ്ഘാടനം ചെയ്യും. ഫാ. ജോഷി വേഴപറമ്പിൽ അദ്ധ്യക്ഷനാകും. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തിൽ സമ്മാനദാനം നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |