
കൊച്ചി: മമ്മൂട്ടിക്കൊപ്പം മത്സരിക്കാനും ജൂറിയുടെ പ്രത്യേക പുരസ്‌കാരം നേടാനും കഴിഞ്ഞത് വലിയ സന്തോഷവും നേട്ടവുമാണെന്ന് ആസിഫലി. മികച്ച നടനുള്ള പുരസ്‌കാരം ആഗ്രഹിച്ചിരുന്നു. പ്രത്യേക ജൂറി പുരസ്‌കാരം സ്വപ്‌നം കാണാൻ കഴിയുന്നതിലും അപ്പുറമാണെന്ന് അദ്ദേഹം പറഞ്ഞു. മികച്ച നടനുള്ള അവാർഡിന് ഇനിയും സമയമുണ്ട്. ശ്രമിക്കാനുമുണ്ട്. ഒരിക്കൽ അവിടെയെത്തും. നാലഞ്ചു ദിവസമായി ആകാംക്ഷയിലായിരുന്നു. ജൂറി പരാമർശം അഭിനയത്തിൽ മാത്രമല്ല, വ്യക്തിജീവിതത്തിലും വലിയ ഇന്ധനമാണ്. ശ്രമിച്ചാൽ നേടാൻ കഴിയുമെന്നും ശരിയായ ദിശയിലാണ് പോകുന്നതെന്നും തോന്നുന്നത് ഇത്തരം അംഗീകാരങ്ങൾ ലഭിക്കുമ്പോഴാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |