തിരുവനന്തപുരം: എക്സൈസ് കമ്മീഷണറുടെ നിർദ്ദേശാനുസരണം ഞായാറാഴ്ച സംസ്ഥാനമൊട്ടാകെ ദേശീയ, സംസ്ഥാന പാതകളിൽ എക്സൈസ് നടത്തിയ വാഹന പരിശോധനയിൽ രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന 1,36,09,000 രൂപ പിടികൂടി. സുൽത്താൻ ബത്തേരിയിൽ കർണാടക കെ.എസ്.ആർ.ടി.സി ബസിലെ യാത്രക്കാരനിൽ നിന്നാണ് പണം പിടിച്ചെടുത്തത്. പുലർച്ചെ രണ്ട് മുതൽ വൈകിട്ട് ആറു വരെ നീണ്ട പരിശോധനയിൽ അന്തർസംസ്ഥാന ചരക്ക് വാഹനങ്ങളും യാത്രാ വാഹനങ്ങളുമുൾപ്പെടെ 7,863 വാഹനങ്ങളാണ് പരിശോധിച്ചത്.
ഇതിന് പുറമെ നടത്തിയ മറ്റു പരിശോധനകളിൽ 60 അബ്കാരി കേസുകളും 36 എൻ.ഡി.പി.എസ് കേസുകളും 278 കോട്പ കേസുകളും രജിസ്റ്റർ ചെയ്തു. 294.23 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും 10 ലിറ്റർ ചാരായവും 70.474 ഗ്രാം എം.ഡി.എം.എയും പിടികൂടി.
| 
                   
                    അപ്ഡേറ്റായിരിക്കാം ദിവസവും
                     
                ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ  |