
തമിഴകത്തിന്റെ ഇതിഹാസ താരങ്ങളായ രജനികാന്തും കമൽഹാസനും വർഷങ്ങൾക്കുശേഷം ഒരുമിക്കുന്നു. രാജ് കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ കമൽഹാസനാണ് രജനികാന്ത് നായകനായ ചിത്രം നിർമ്മിക്കുന്ത്. സുന്ദർ സി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അരുണാചലത്തിനുശേഷം രജനികാന്തും സുന്ദർ സിയും വീണ്ടും ഒരുമിക്കുകയാണ്. കമൽഹാസനെ നായകനാക്കി അൻപേ ശിവം എന്ന ചിത്രം സുന്ദർ സി സംവിധാനം ചെയ്തിട്ടുണ്ട്. തലൈവർ 171 എന്ന് താത് കാലികമായി പേരിട്ട ചിത്രത്തിൽ ജയിലർ 2 നുശേഷം രജനികാന്ത് അഭിനയിക്കും. റെഡ് ജയന്റ് മൂവീസാണ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്. അതേസമയം രജനികാന്തും കമൽഹാസനും സ്ക്രീനിൽ ഒരുമിക്കുന്ന ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |