
ന്യൂഡൽഹി: നീല ഡെനിം ജാക്കറ്റ് ധരിച്ച ഈ യുവതി ആരാണെന്നാണ് ഇപ്പോൾ എല്ലാവരും അന്വേഷിക്കുന്നത്. ഈ ബ്രസീലിയൻ മോഡലിന്റെ ചിത്രം ഹരിയാന റായ് നിയമസഭാ മണ്ഡലത്തിലെ 10 ബൂത്തുകളിലായി 22 വോട്ടുകൾക്ക് ഉപയോഗിച്ചെന്നാണ് രാഹുൽ ഗാന്ധിയുടെ ആരോപണം. ബ്രസീലിയൻ ഫോട്ടോഗ്രാഫറായ മാത്യൂസ് ഫെരേരോ പകർത്തിയ ചിത്രമാണിത്. സ്റ്റോക്ക് ഇമേജ് പ്ലാറ്റ്ഫോമായ അൺസ്‌പ്ലാഷിൽ 2017ലാണ് മാത്യൂസിന്റെ ഈ ചിത്രം പ്രത്യക്ഷപ്പെട്ടത്. നാല് ലക്ഷത്തിലേറെ തവണ ഈ ചിത്രം ഡൗൺലോഡ് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ചിത്രത്തിലെ യുവതി ആരാണെന്നോ, അവർ ബ്രസീലുകാരി തന്നെയാണോ എന്ന് വ്യക്തമല്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |