
പാട്‌ന: ബീഹാർ തിരഞ്ഞെടുപ്പിലെ ആദ്യ ഘട്ട പോളിംഗിൽ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ ബുർഖ ധരിക്കുന്നവർക്കെതിരെ വിമർശനവുമായി കേന്ദ്ര മന്ത്രിയും ബിജെപി മുതിർന്ന നേതാവുമായ ഗിരിരാജ് സിംഗ്. ബീഹാറിലെ ബരാഹിയ മണ്ഡലത്തിലാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്. ബുർഖ ധരിച്ചെത്തുന്ന വ്യാജ വോട്ടർമാരെയടക്കം കണ്ടെത്താൻ തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗനവാടി പ്രവർത്തകരെ വിന്യസിച്ചിട്ടുള്ളതായി അദ്ദേഹം പറഞ്ഞു.
'ഓരോ പോളിംഗ് ബൂത്തിലും ഓരോ അംഗനവാടി പ്രവർത്തകയെ നിയോഗിച്ചിട്ടുണ്ട്. ആരെങ്കിലും ബുർഖ ധരിച്ചെത്തി കള്ളവോട്ട് ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ അംഗനവാടി പ്രവർത്തക അവരെ പരിശോധിക്കുകയും പിടികൂടുകയും ചെയ്യും. ഇതിനെ മതവുമായി ബന്ധപ്പെടുത്തേണ്ടതില്ല. ശരീഅത്ത് നിയമമുള്ള പാകിസ്ഥാൻ അല്ല ഇത്. ശരീഅത്ത് നടപ്പിലാക്കുന്നിടത്ത് തേജസ്വി യാദവിന്റെ നിയമം നടപ്പിലാക്കില്ല."- ഗിരിരാജ് സിംഗ് വ്യക്തമാക്കി.
ബീഹാറിലെ സാമൂഹിക ഐക്യം, പ്രധാനമന്ത്രി നരേന്ദ്ര മോദിയും നിതീഷ് കുമാറും നടപ്പിലാക്കുന്ന ബീഹാറിന്റെ വികസനം, ദരിദ്രരരുടെ ഉന്നമനം, ജംഗിൾ രാജിനെതിരെ വികസനം എന്നിവയാണ് മുഖ്യ ലക്ഷ്യം. 121 സീറ്റിൽ 2010നേക്കാളും ബിജെപിക്ക് കൂടുതൽ വോട്ടുകൾ ലഭിക്കും. 95ൽ അധികം സീറ്റുകൾ തങ്ങൾക്ക് ലഭിക്കും. ഇക്കുറി ബിജെപി-ജയ്‌ദേവ് ലഖിസരായിയിൽ ഇതിലും കൂടുതലാണ് നേടിയത്. ലഖിസരായിയിൽ ബിജെപി 200 സീറ്റുകൾ നേടുമെന്നും അദ്ദേഹം വ്യക്തമാക്കി.
'ഒരു സ്ഥാനാർത്ഥിയുടെയും മുഖത്ത് നോക്കരുത്. നിങ്ങൾക്ക് ഒരു മുഖം കാണണമെങ്കിൽ, നിതീഷ് കുമാറിന്റെ മുഖത്തേക്ക് നോക്കൂ, ദരിദ്രർക്കും യുവാക്കൾക്കും കർഷകർക്കും വേണ്ടി പ്രവർത്തിച്ച നരേന്ദ്ര മോദിയുടെ മുഖത്തേക്ക് നോക്കൂ'- കേന്ദ്ര മന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |