
നമ്മൾ ജീവിക്കുന്ന ചുറ്റുപാട് ജീവിത വിജയത്തെ സ്വാധീനിക്കുമെന്നാണ് വിശ്വാസം. വീട്ടിലെ ഓരോ വസ്‌തുക്കളും അതിന്റെ സ്ഥാനവും ഇതിൽ ബാധകമാണ്. കേടായ പൈപ്പ്, വാതിൽ പോയ അലമാര തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടും. ഇക്കാര്യങ്ങളെല്ലാം ശ്രദ്ധിച്ചാൽ പല പ്രശ്‌നങ്ങളും നിങ്ങൾക്ക് ഒഴിവാക്കാനാകും.
വീട്ടിൽ കേടായ പൈപ്പ് ഒരിക്കലും വയ്‌ക്കരുതെന്നാണ് വിശ്വാസം. ഇത് നിർഭാഗ്യത്തെയാണ് സൂചിപ്പിക്കുന്നത്. ഇതിന്റെ അനന്തരഫലങ്ങൾ നിങ്ങളുടെ കുടുംബ ജീവിതത്തെ സാരമായി ബാധിച്ചേക്കാം. കുടുംബത്തിൽ അപ്രതീക്ഷിതമായി ചെലവേറാനും സാദ്ധ്യതയുണ്ട്. വീട് മുഴുവൻ നെഗറ്റീവ് ഊർജം വ്യാപിക്കാനും കാരണമാകുന്നു. കുടുംബാംഗങ്ങളുടെ ആരോഗ്യത്തെയും ഇത് ബാധിക്കും. വീട്ടിൽ പൊട്ടിയ പാത്രങ്ങൾ സൂക്ഷിക്കുന്നതും നല്ലതല്ല.
വീടിനുള്ളിലും ചുറ്റും ചിലന്തിവലയുണ്ടെങ്കിൽ എത്രയും വേഗം അത് വൃത്തിയാക്കുക. പൊട്ടിയ കണ്ണാടികളുണ്ടെങ്കിൽ അത് എത്രയും വേഗം മാറ്റുക. ഇവ നെഗറ്റീവ് ഊർജം ഉണ്ടാക്കുമെന്നാണ് വിശ്വാസം. ടെറസും നല്ല വൃത്തിയാക്കി സൂക്ഷിക്കുക. ആവശ്യമില്ലാത്തതും കേടായതുമായ വസ്‌തുക്കൾ ഇവിടെ സൂക്ഷിക്കരുത്. ഇതെല്ലാം മാറ്റിയാൽ നിങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉൾപ്പെടെ മാറുമെന്നാണ് വിദഗ്ദർ പറയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |