SignIn
Kerala Kaumudi Online
Friday, 07 November 2025 12.41 PM IST

ധനനേട്ടം, ഇഷ്‌ടമുള്ളതെല്ലാം കയ്യിലെത്തും; ഈ നക്ഷത്രക്കാരുടെ ശത്രുക്കൾക്ക് കഷ്‌ടകാലം

Increase Font Size Decrease Font Size Print Page
astro

റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com

2025 നവംബര്‍ 7 - തുലാം 21 വെള്ളിയാഴ്ച. ( പുലർച്ചെ 3 മണി 27 മിനിറ്റ് 19 സെക്കന്റ് വരെ കാർത്തിക നക്ഷത്രം ശേഷം രോഹിണി നക്ഷത്രം )

അശ്വതി: കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിർത്താനുള്ള ശ്രമം വിജയം കാണും. വ്യവഹാര വിജയം, മേലുദ്യോഗസ്ഥരുടെ പ്രീതി ലഭിക്കും, മധുരമായി സംസാരിക്കുന്നത് കൊണ്ട് അധികാരികള്‍ സൗമ്യമായ രീതിയില്‍ ഇടപെടും.

ഭരണി: ബിസിനസ് ലാഭകരമാക്കാനുള്ള പദ്ധതികൾ നടപ്പിലാക്കും. പ്രണയസാഫല്യം, ഓര്‍മക്കുറവ് എന്നിവയുണ്ടാകാം, ആഗ്രഹങ്ങള്‍ സഫലമാകും, കീര്‍ത്തി ലഭിക്കും, കര്‍മ്മപുഷ്ടി, പ്രശസ്ഥി, പണമിടപാടുകളില്‍ നേട്ടം.

കാര്‍ത്തിക: സഹോദരർക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാനിടയുണ്ട്. ആശുപത്രി വാസത്തിന് സാദ്ധ്യതയുള്ളതിനാൽ ശ്രദ്ധിക്കണം. വ്യാപാര ലാഭം, വിദ്യാവിജയം, വാഹനസുഖം, മുടങ്ങിക്കിടന്നിരുന്ന പ്രണയം പുനരാരംഭിക്കും.

രോഹിണി: സന്താനങ്ങളുടെ മോശം ആരോഗ്യം ആശങ്കയ്ക്ക് കാരണമാകും. കള്ളന്മാരെക്കൊണ്ട് ചില നാശനഷ്ടങ്ങൾക്ക് സാദ്ധ്യതയുണ്ട്. പ്രവര്‍ത്തികള്‍ക്ക് അംഗീകാരം കിട്ടില്ല, സ്ത്രീ വിഷയങ്ങളില്‍ പെട്ട് കലഹം, അനാവശ്യമായ ദുര്‍വാശി ഒഴിവാക്കുക.

മകയിരം: ജോലിഭാരം കൂടുതലായി അനുഭവപ്പെടുന്ന ദിവസമായിരിക്കും. സമാധാനം അൽപം കുറഞ്ഞേക്കും. സൗന്ദര്യ ബോധം വര്‍ദ്ധിക്കും, പരിശ്രമ ശീലം കൂടുതല്‍ ആയിരിക്കും, കുടുബപരമായി സ്വസ്ഥതയും സമാധാനവും.

തിരുവാതിര: ഉദര രോഗങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ ഭക്ഷണ കാര്യങ്ങളിൽ ശ്രദ്ധ വേണം. എടുത്തു ചാട്ടവും കുറ്റം പറച്ചിലും വിനയായി മാറിയേക്കും. അപമാനിക്കാൻ മറ്റുള്ളവര്‍ ശ്രമിക്കും സൂക്ഷിക്കുക, ആരോഗ്യപരമായ പ്രയാസങ്ങള്‍ നേരിടേണ്ടി വരും, വ്യവഹാരനഷ്ടം.

പുണര്‍തം: ജീവിത പങ്കാളിക്ക് നൽകിയ ചില വാഗ്ദാനങ്ങൾ നിറവേറ്റാൻ കഴിയില്ല. വഴക്ക്, രോഗം, ദേശാന്തര സഞ്ചാരം. അശുഭകരമായ വാര്‍ത്തകള്‍ ശ്രവിക്കേണ്ടി വരും, ശത്രുഭയം ഉണ്ടാകും, സഹോദരരുമായി കലഹങ്ങൾ ഉണ്ടാകാന്‍ ഉള്ള സാദ്ധ്യത.

പൂയം: സര്‍ക്കാര്‍ ജോലിയിൽ നിൽക്കുന്നവര്‍ക്ക് ചില പ്രതിസന്ധികൾ നേരിടാം. ഈശ്വരാധീനം കുറയും, ധനത്തിനായി അന്യരെ ആശ്രയിക്കേണ്ടി വരും, കര്‍ക്കശമായ തീരുമാനങ്ങള്‍ പിന്നീട് ബുദ്ധിമുട്ട് ഉണ്ടാക്കും.

ആയില്യം: അധികാര സ്ഥാനത്ത് നിൽക്കുന്നവര്‍ക്ക് മേലുദ്യോഗസ്ഥരിൽ നിന്ന തിരിച്ചടികൾ ഉണ്ടായേക്കും. വ്യവഹാര വിഷയങ്ങളില്‍ മനോദുഃഖം, പൊതു പ്രവര്‍ത്തകര്‍ക്ക് മാനഹാനിയും പണച്ചെലവും, സ്ഥാനമാറ്റം.

മകം: യാത്രകൾ ഗുണകരമാകും. ആരോഗ്യകാര്യത്തിൽ അശ്രദ്ധ കാണിക്കരുത്. വിദേശത്തു നിന്നും എന്തെങ്കിലും തരത്തിലുള്ള വസ്തുക്കൾ സമ്മാനമായി ലഭിക്കാൻ ഇടയുണ്ട്. മുതിര്‍ന്നവരെ കൊണ്ട് സഹായവും ധനപ്രാപ്തിയും, യാത്രാവിജയം.

പൂരം:‍ കരാര്‍ ജോലികളിൽ നിന്നും നേട്ടങ്ങളുണ്ടാകും. ഭാര്യയ്ക്ക് ജോലി ലഭിക്കാൻ ഇടയുണ്ട്. യാത്രയില്‍ ഗുണാനുഭങ്ങള്‍, കുടുബാഗംങ്ങള്‍ തമ്മില്‍ ചേര്‍ച്ചയുണ്ടാകും, പുതിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കും.

ഉത്രം: അയൽക്കാരുമായി ചെറിയ കലഹങ്ങൾ എന്നിവയ്ക്ക് സാദ്ധ്യതയുണ്ട്. പുതിയ ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, വിവാഹാദി മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും, ആവേശപൂര്‍വ്വം ജോലികള്‍ ചെയ്തു തീര്‍ക്കും.

അത്തം: ലൗകികാസക്തി കുറയും . അമ്മാവനുമായി സ്വരച്ചേർച്ചയില്ലായ്മ വഴിവയ്ക്കുന്നതാണ്. ഇഷ്ടഭക്ഷണ ലഭ്യത, ധനനേട്ടം, കുടുബസമാധാനം, ബന്ധുക്കളില്‍ നിന്നും സഹായം കിട്ടും, ആരോഗ്യ സംരക്ഷണത്തില്‍ അതീവ ജാഗ്രത കാണിക്കും.

ചിത്തിര: വീട്ടുകാര്യത്തിലും സമ്പത്തിലും ഭാഗ്യവാനായിരിക്കും. ബുദ്ധി ഉപയോഗിച്ച് സമ്പത്ത് ഉണ്ടാക്കുന്നതാണ്. ദാമ്പത്യം സന്തോഷ പ്രദമായിരിക്കും, ഈശ്വരാധാന നടത്തും, അംഗീകാരവും ആദരവും ലഭിക്കും.

ചോതി: എഴുത്തുകുത്തിൽ മേന്മ ഉണ്ടാക്കുന്നതാണ്, സമ്പത്തിനെ ചൊല്ലി വിവാദങ്ങളുണ്ടാകും. തൊഴിൽ‍ മേഖലയില്‍ മേന്മ, ധനപരമായി നല്ല സമയം, പഴയകാല സുഹൃത്തുകളെ കണ്ടുമുട്ടും.

വിശാഖം: ഇളയസഹോദരങ്ങളുടെ സ്വത്ത് സംബന്ധമായി മാനസിക പിരിമുറുക്കവും പ്രതിസന്ധികളും ഉണ്ടാകുന്നതാണ്, ആരോഗ്യപരമായി കരുതല്‍ വേണം, അംഗീകാരം കൈവിട്ടുപോയ അവസ്ഥവരും, സ്വാര്‍ഥത ഒഴിവാക്കുക.

അനിഴം: യാത്രകള്‍ മുഖേന അധിക ചെലവുകളും ശാരീരിക ക്ലേശവും, പല കാര്യത്തിലും അവിചാരിത തടസങ്ങള്‍, സുഹൃത്തുക്കളുമായി കലഹവും അകൽച്ചയും ഉണ്ടാകും.

കേട്ട: വഞ്ചനയ്‌ക്ക് പാത്രമാവുകയും ചെയ്യും. അപകീര്‍ത്തിക്കു സാദ്ധ്യത, ശാരീരിക അസുഖങ്ങള്‍ കൂടും, ശത്രുക്കളുണ്ടാകും, ക്രയവിക്രയങ്ങളില്‍ ധനനഷ്ടം, പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടി വരും.

മൂലം: ശത്രുക്കളുടെ ശല്യം നിമിത്തം അപകടം സംഭവിക്കാം, ആത്മധൈര്യം കൈവിടാതെ പ്രവര്‍ത്തിക്കണം,‍ ഗൃഹത്തിൽ സ്വസ്ഥതക്കുറവ്,സഹപ്രവര്‍ത്തകരുമായി വാദപ്രതിവാദങ്ങൾ ഉണ്ടാകും.

പൂരാടം: സ്ത്രീകള്‍ക്ക് അവിചാരിത പ്രയാസങ്ങള്‍, കുടുംബത്തില്‍ അസ്വസ്ഥതകളും അഭിപ്രായ ഭിന്നതകളും, മനഃക്ലേശത്തിന് സാദ്ധ്യത, ഉദരരോഗം സാമ്പത്തിക നഷ്ടത്തിന് ഇടയാക്കും.

ഉത്രാടം: കേസുവഴക്കിലൂടെ നഷ്ടം സംഭവിക്കും. അലസതകള്‍ അനുഭവപ്പെടും, കര്‍മ്മസംബന്ധമായി ബുദ്ധിമുട്ടുകള്‍, സന്താനങ്ങളുടെ ആരോഗ്യ കാര്യങ്ങള്‍ക്കായി പണവും സമയവും ചെലവഴിക്കേണ്ടി വരും.

തിരുവോണം: മേലധികാരികളിൽ നിന്നോ സർക്കാരിൽ നിന്നോ പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വരും. ഉല്ലാസയാത്രകളില്‍ പങ്കെടുക്കും, കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടം, ശാരീരിക അസുഖങ്ങള്‍ ഭേദപ്പെടും.

അവിട്ടം: ജോലിക്കാർ കാരണം നഷ്ടങ്ങൾ സംഭവിക്കുന്നതാണ്. ശത്രുക്കളുടെ മേല്‍ വിജയംനേടും, കുടുംബ കാര്യങ്ങളില്‍ മുമ്പില്ലാത്ത കരുതല്‍ കാണിക്കും, തൊഴിലില്‍ ഉയര്‍ച്ചയും‍ പുത്തനുണർവും ഉണ്ടാകും.

ചതയം: ഇഷ്ടഭക്ഷണ ലബ്ദി, ധനനേട്ടം, സമ്മാനാദിലാഭം, ആപത്തുകളില്‍ നിന്നും മോചനം, ശത്രുക്കള്‍ ഒഴിഞ്ഞുപോകും, സ്വന്തം തീരുമാനങ്ങളില്‍ ഉറച്ചു നില്‍ക്കും, രോഗശാന്തിയുണ്ടാകും.

പൂരുരുട്ടാതി:‍ കാലം അനുകൂലം. തൊഴിലിലൂടെ ധനലാഭം, പല വിധത്തിലുമുള്ള ആപത്തുകളില്‍ നിന്നും രക്ഷപ്പെടും, പുതിയ സംരഭങ്ങള്‍ തുടങ്ങും, അഭിവൃദ്ധിയും സാമ്പത്തീക നേട്ടവും പ്രതീക്ഷിക്കാം.

ഉത്തൃട്ടാതി: തൊഴിലിൽ അഭിവൃദ്ധി പ്രതീക്ഷിക്കാം. ജീവിതം പ്രശ്നാധിഷ്ടിതവും മുഖത്ത് മുറിവുണ്ടാകാം. സാമ്പത്തിക വിഷമതകള്‍ മാറി കിട്ടും, ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയ പ്രതീക്ഷ, തൊഴില്‍ പരമായി നേട്ടങ്ങള്‍.

രേവതി: ബിസിനസിൽ നേട്ടവും സമൂഹത്തിൽ ഉയർന്ന പദവിയും എഴുത്തുകുത്തിൽ നേട്ടവും, ആത്മ വിശ്വാസത്തോടു കൂടി പ്രവര്‍ത്തിക്കുന്നതിനാല്‍ വിജയം, ആഘോഷങ്ങളില്‍ പങ്കെടുക്കും, എല്ലാ മേഖലയിലും ശോഭിക്കും.

TAGS: ASTROLOGY, YOURS TOMORROW, VISWASAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.