
ന്യൂഡൽഹി: ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിലെ (JNU) വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സഖ്യത്തിന് വമ്പൻ വിജയം. എസ്എഫ്ഐ, ഐസ, ഡിഎസ്എഫ് സംഘടനകൾ ഉൾപ്പെടുന്ന സഖ്യം മുഴുവൻ ജനറൽ സീറ്റുകളിലും വൻഭൂരിപക്ഷത്തിൽ വിജയിച്ചു. എബിവിപിയെ പിന്നിലാക്കിയാണ് ഇടതുപക്ഷ സഖ്യത്തിന്റെ കുതിപ്പ്.
പ്രസിഡന്റായി ഐസയുടെ അതിഥി മിശ്രയും വൈസ് പ്രസിഡന്റായി എസ്എഫ്ഐയുടെ കെ ഗോപികാ ബാബുവും വിജയിച്ചു. ആയിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷം മലയാളിയായ ഗോപികയ്ക്ക് ലഭിച്ചു. ജനറൽ സെക്രട്ടറിയായി സുനിൽ യാദവ് (ഡിഎസ്‌എഫ്), ജോയിന്റ് സെക്രട്ടറിയായി ഡാനിഷ് അലി (ഐസ) എന്നിവരും നിർണായക വിജയം നേടി. ഈ വർഷം 9,043 വിദ്യാർത്ഥികൾ വോട്ട് ചെയ്യാൻ അർഹത നേടി. 67% പോളിംഗാണ് നടന്നത്. എൻഎസ്‌യുഐ, ബാപ്സ മറ്റ് സ്വതന്ത്ര ഗ്രൂപ്പുകളെയും പിന്തള്ളിയാണ് ഇടതുപക്ഷത്തിന്റെ വിജയം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |