
സിനിമ,ടെലിവിഷൻ മേഖലകളിൽ താത്പര്യമുള്ളവർക്കായി പൂനെ ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് വിവിധ ഹ്രസ്വകാല കോഴ്സുകൾ ഒരുക്കുന്നു.സ്മാർട്ട് ഫോൺ ഫിലിം മേക്കിംഗ്,ഫിലിം മേക്കിംഗ്,സിനിമാട്ടോഗ്രഫി,ക്യാമറ ടെക്നിക്കൽ ഓപ്പറേഷൻസ് എന്നീ വിഭാഗങ്ങളിലാണ് കോഴ്സ്.പൂനെ ഫിലിം & ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഓപ്പൺ ലേണിംഗ് സെന്ററാണ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്.കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് ലഭിക്കും.എല്ലാ കോഴ്സുകളിലേക്കും അപേക്ഷിക്കാൻ വേണ്ട കുറഞ്ഞ യോഗ്യത പ്ലസ് ടു ജയം.18 വയസ് പൂർത്തിയായിരിക്കണം.
ഫിലിം മേക്കിംഗ് ഫൗണ്ടേഷൻ കോഴ്സ്:-ആകെ സീറ്റ് 18.ഡിസംബർ 10 മുതൽ 23 വരെ (14 ദിവസം) ഗോവയിലാണ് ക്ലാസ്.സ്ക്രീൻ റൈറ്റിംഗ്,സ്ക്രീൻ ആക്ടിംഗ്,ഫിലിം ഡയറക്ഷൻ എന്നിവയിൽ അടിസ്ഥാന അറിവ് ലഭിക്കും വിധമാണ് സിലബസ്.കോഴ്സ് ഫീ 29000 രൂപ. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി നവംബർ 20.
സ്മാർട്ട്ഫോൺ ഫിലിം മേക്കിംഗ്:- ആകെ സീറ്റ് 30.ഡിസംബർ 15 മുതൽ 19 വരെ (5 ദിവസം) ഡൽഹിയിലാണ് ക്ലാസ്.സിനിമാറ്റിക് ക്യാമറ ബേസിക്സ്,ഗിയർ & മൂവ്മെന്റ്സ്,ലൈറ്റിംഗ്,ഓഡിയോ & എഡിറ്റിംഗ്,സ്റ്റോറി ടെല്ലിംഗ്, വൈറൽ വീഡിയോ എന്നീ വിഷയങ്ങൾ സിലബസിലുണ്ട്.കോഴ്സ് ഫീ 7000 രൂപ.അപേക്ഷ ലഭിക്കേണ്ട അവസാന തീയതി നവംബർ 10.
ഡിജിറ്റൽ സിനിമാട്ടോഗ്രഫി:-ആകെ സീറ്റ് 24.ഡിസംബർ 8 മുതൽ 20 വരെ (12 ദിവസം) പൂനെയിലാണ് ക്ലാസ്. ഡിജിറ്റൽ സിനിമാട്ടോഗ്രഫി,ക്യാമറ മൂവ്മെന്റ്,ഷോട്ട്,ലൈറ്റ് കൺട്രോൾ,ഷൂട്ടിംഗ്,ഫോട്ടോഗ്രഫി ഫിൽട്ടേഴ്സ് എന്നീ വിഷയങ്ങൾ സിലബസിലുണ്ട്.കോഴ്സ് ഫീ 15000 രൂപ.അപേക്ഷ ലഭിക്കേണ്ട അവസാന തീയതി നവംബർ 10.
ടി.വി പ്രോഗ്രാം പ്രൊഡക്ഷൻ:-ആകെ സീറ്റ് 20.ഡിസംബർ ഒന്നു മുതൽ 5 വരെ (5 ദിവസം) പൂനെയിലാണ് ക്ലാസ്.മൾട്ടി ക്യാമറ സെറ്റപ്പ്,സ്റ്റുഡിയോ ഫ്ലോർ,വീഡിയോ സ്വിച്ചിംഗ്,ഓഡിയോ കൺട്രോൾ,റെക്കോഡിംഗ്,ടി.വി പ്രോഗ്രാം പ്രൊഡക്ഷൻ എന്നീ വിഷയങ്ങൾ സിലബസിലുണ്ട്.കോഴ്സ് ഫീ 5000 രൂപ.അപേക്ഷ ലഭിക്കേണ്ട അവസാന തീയതി നവംബർ 10.വിശദ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും ftii.ac.in keCgk.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |