
പൊതുയിടം വൃത്തിയോടെ സൂക്ഷിക്കണമെന്ന് അധികൃതർ എത്ര നിർദേശം നൽകിയാലും ചിലർ ചെവിക്കൊള്ളില്ല. അത്തരത്തിലൊരു സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഡൽഹിയിലെ റെഡ് ഫോർട്ട് മെട്രോ സ്റ്റേഷന് സമീപം ഒരാൾ മൂത്രമൊഴിക്കുന്ന വീഡിയോയാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.
ഹെൽമറ്റ് സമീപം വച്ച് യുവാവ് മൂത്രമൊഴിച്ചു. ശുചിത്വ പരിപാടിയുടെ ഭാഗമായ ഒരു കൂട്ടം വോളണ്ടിയർമാരും വിദേശ പൗരനും ഇതുകണ്ടു. മൂത്രമൊഴിച്ചുകൊണ്ടിരിക്കുന്ന യുവാവ് സ്വപ്നത്തിൽപ്പോലും വിചാരിക്കാത്ത സംഭവങ്ങളാണ് പിന്നെ നടന്നത്.
പരിഹാസപൂർവ്വം കയ്യടിക്കുകയും ആർപ്പുവിളിക്കുകയുമായിരുന്നു വോളണ്ടിയർമാർ ചെയ്തത്. ഇതോടെ യുവാവ് നാണംകെട്ടു. മെട്രോ സ്‌റ്റേഷനിലേക്ക് പോകുന്ന ആളുകളെല്ലാം യുവാവിനെ നോക്കി. ഇതോടെ അയാൾ തലതാഴ്ത്തി സ്‌റ്റേഷനകത്തേക്ക് കയറിപ്പോയി. വീഡിയോ വളരെപ്പെട്ടെന്ന് സോഷ്യൽ മീഡിയയിൽ വൈറലായി. യുവാവിന്റെ പ്രവൃത്തിയെ വിമർശിച്ചുകൊണ്ട് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |