
വെറും 64,999 രൂപയ്ക്ക് ഒരു ഇലക്ട്രിക് സ്കൂട്ടർ. ഒറ്റചാർജിൽ 109 കിലോമീറ്റർ റേഞ്ച്, വമ്പൻ ഫീച്ചേഴ്‌സുകൾ...ബംഗളൂരു ആസ്ഥാനമായ ന്യൂമെറോസ് മോട്ടോഴ്സ് വിപണിയിലെത്തിച്ച n-First എന്ന സ്കൂട്ടറാണ് വിലക്കുറവും കാര്യക്ഷമതയും കൊണ്ട് വിപണിയിലെ താരമാകുന്നത്. ആദ്യം ബുക്കുചെയ്യുന്ന ആയിരം പേർക്കാണ് വിലക്കുറവ് ലഭിക്കുന്നത്. കമ്പനിയുടെ വെബ്‌സൈറ്റിൽ ബുക്കിംഗ് തുടരുകയാണ്.
സ്കൂട്ടറിന്റെ ഒതുങ്ങിയ രൂപമാണെങ്കിലും മോട്ടോർ സൈക്കിളിന്റെ ചടുലത n-First ഉറപ്പുനൽകുന്നുവെന്നാണ് നിർമ്മാതാക്കളുടെ അവകാശവാദം. യുവതീ യുവാക്കളെയാണ് കമ്പനി പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്. നഗര യാത്രയ്ക്ക് അനുയാേജ്യമാക്കാൻ ഭാരം പരാവധി കുറച്ചിട്ടുണ്ട്. ഇറ്റാലിയൻ ഡിസൈൻ സ്റ്റുഡിയോ വീലാബുമായി സഹകരിച്ചാണ് രൂപകല്പന. 3kWh ബാറ്ററി പാക്കിന് 109km റേഞ്ചാണ് കമ്പനി വാഗ്ദ്ധാനം ചെയ്യുന്നത്. 2.5kWh ബാറ്ററിക്ക് 91 കിലോമീറ്ററാണ് റേഞ്ച്. അഞ്ചുമുതൽ എട്ടുമണിക്കൂർ വേണം ഫുൾചാർജാവാൻ.
16 ഇഞ്ച് വീലുകളാണ് n-Firstന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. മോഷണം തടയാനുളള സാങ്കേതിക വിദ്യ, റിമോർട്ട് ലോക്കിംഗ്, ലൈവ് ലൊക്കേഷൻ ട്രാക്കിംഗ് എന്നിവയും പ്രത്യേകതകളാണ്. ട്രാഫിക് റെഡ്, പ്യുവർ വൈറ്റ് എന്നിങ്ങനെ രണ്ടുകളർ വേരിയന്റുകളിലാണ് സ്കൂട്ടർ ലഭിക്കുന്നത്.
2020ലാണ് ന്യൂമെറോസ് മോട്ടോഴ്സ് സ്ഥാപിച്ചത്. ബംഗളൂരുവിനടുത്ത് 70,000 യൂണിറ്റ് വാർഷിക ശേഷിയുള്ള ഒരു നിർമാണകേന്ദ്രം ന്യൂമെറോസിന് സ്വന്തമായുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ഇവി പൈലറ്റ് ടെസ്റ്റ് വിജയകരമായി പൂർത്തിയാക്കിയതയായി കമ്പനി അവകാശപ്പെടുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |