
ഭക്ഷണം പൊതിഞ്ഞ് സൂക്ഷിക്കാനും, ഗ്രില്ല് ചെയ്യാനും കൂടുതലായി ഉപയോഗിക്കുന്ന ഒന്നാണ് അലൂമിനിയം ഫോയിൽ. പൊതുവെ ഇത് സുരക്ഷിതമായാണ് കണക്കാക്കുന്നത്. എന്നാൽ ഇവയിലെ അലൂമിനിയം ഭക്ഷണത്തിലേക്ക് ഊര്‍ന്നിറങ്ങിയാൽ അൽഷിമേഴ്സ് രോഗം ഉൾപ്പെടെയുള്ള നാഡീ രോഗാവസ്ഥകൾക്ക് കാരണമാകുമെന്നാണ് പഠനങ്ങൾ പറയുന്നത്. കൂടാതെ വൃക്കകൾക്കും ഇത് ദോഷം ചെയ്യും. അത്തരത്തിലുള്ള അപകടം ഒഴിവാക്കാൻ, അലൂമിനിയം ഫോയിൽ ഉപയോഗിച്ച് ഒരിക്കലും പാകം ചെയ്യാനോ ചൂടാക്കാനോ പാടില്ലാത്ത ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
1. തക്കാളി, സിട്രസ് പഴങ്ങൾ
തക്കാളി,നാരങ്ങ, ഓറഞ്ച് തുടങ്ങിയ സിട്രസ് പഴങ്ങളിലും അസിഡിറ്റി കൂടുതലാണ്. അതുകൊണ്ട് തന്നെ ഇവ അലൂമിനിയം ഫോയിലിൽ വേവിച്ചാൽ അലൂമിനിയം ഒഴുകാൻ കാരണമാകും. ശരീരത്തിലേക്ക് അലൂമിനിയം കൂടുതലായി എത്താനും ഇത് കാരണമാകും. പകരം, ഇവ പാകം ചെയ്യുമ്പോള്‍ ഗ്ലാസ് അല്ലെങ്കിൽ സെറാമിക് പാത്രങ്ങൾ ഉപയോഗിക്കുക.
2. വിനാഗിരി ചേർത്ത വിഭവങ്ങൾ
അച്ചാർ, മാരിനേഡുകൾ, സോസുകൾ എന്നിവ പോലുള്ളവ അലൂമിനിയം ഫോയിൽ വിഘടിപ്പിക്കും. വിനാഗിരിയുടെ അസിഡിറ്റി സ്വഭാവം അലൂമിനിയവുമായി പ്രതിപ്രവർത്തിക്കും.
3. മുട്ട, എരിവുള്ള ഭക്ഷണങ്ങൾ
പൊട്ടിയതോ സ്ക്രാംബിൾ ചെയ്തതോ ആയ മുട്ട ഒരിക്കലും അലുമിനിയം ഫോയിലിൽ പാകം ചെയ്യരുത്. മുട്ടകളിലെ സൾഫർ സംയുക്തങ്ങൾ അലുമിനിയവുമായി പ്രതിപ്രവർത്തിക്കുന്നത് കാരണം ഭക്ഷണത്തിന്റെ നിറവ്യത്യാസത്തിനും മോശം രുചിക്കും കാരണമാകും. എരിവുള്ള ഭക്ഷണങ്ങളിൽ മുളക്, വിനാഗിരി, സിട്രസ് തുടങ്ങിയ ചേരുവകൾ അടങ്ങിയിട്ടുണ്ട്. അസിഡിറ്റിയും എരിവും കൂടിച്ചേരുമ്പോള്‍ ലീച്ചിങ് പ്രക്രിയ തീവ്രമാക്കും
4. ചീസ്, ഉരുളൻകിഴങ്ങ്
കാലപ്പഴക്കം കൂടുമ്പോൾ ചീസിന് അസിഡിറ്റി കൂടും. ചീസ് സൂക്ഷിക്കാനോ പാചകം ചെയ്യാനോ, ബട്ടര്‍ പേപ്പറോ ഗ്ലാസ് പാത്രങ്ങളോ ഉപയോഗിക്കുക. അതുപോലെ ഉരുളൻകിഴങ്ങ് ബേക്ക് ചെയ്ത ഉടൻ തന്നെ അലൂമിനിയം ഫോയിൽ ഒഴിവാക്കുക. അല്ലെങ്കിൽ ഈർപ്പം പിടിച്ചുനിർത്തുകയും ബാകിടീരിയകൾ വളരുന്നതിലും കാരണമാകും.
5. മത്സ്യം, ഇലക്കറികൾ
നാരങ്ങാനീര്, പുളി, വിനാഗിരി പോലുള്ള അസിഡിറ്റിയുള്ള ചേരുവകൾ ചേര്‍ത്താണ് സാധാരണയായി മത്സ്യം പാകം ചെയ്യുന്നത്. ഇലക്കറികളിൽ ഓക്സലേറ്റുകൾ അടങ്ങിയിട്ടുണ്ട്. ഇവ അലൂമിനിയവുമായി പ്രതിപ്രവർത്തിക്കും. അതുകൊണ്ട് ഈ വിഭവങ്ങൾ തയാറാക്കുമ്പോൾ കടലാസ് പേപ്പറോ സ്റ്റെയിൻലെസ് സ്റ്റീൽ പാത്രങ്ങളോ ഉപയോഗിക്കുന്നതാണ് നല്ലത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |