
ആശുപത്രികളിലെ അത്യാഹിത വിഭാഗത്തിൽ ഒരു ഹോമിയോപ്പതി ഡോക്ടറുടെ സേവനം കൂടി ഉൾപ്പെടുത്തിയാൽ, ഇന്നുണ്ടാകുന്ന മരണനിരക്കും നീണ്ടനാളത്തെ ആശുപത്രിവാസവും ഗണ്യമായി കുറയ്ക്കാൻ കഴിയുമെന്ന് മൂന്ന് പതിറ്റാണ്ടിലേറെയായി എറണാകുളം തൈക്കൂടത്ത് പ്രവർത്തിക്കുന്ന സുചേത ഹോമിയോപ്പതിക് ക്ലീനിക്ക് ഉടമയായ ഡോ. സലിംകുമാർ ഉറപ്പിച്ച് പറയുന്നു. അപകടങ്ങളിൽ തലയ്ക്ക് ഗുരുതരമായി ക്ഷതമേറ്റ് രക്തം വാർന്നും ബോധമറ്റും ആശുപത്രിയിലെത്തുന്നവരിലേറെയും അധികം വൈകാതെ മരണത്തിന് കീഴടങ്ങുകയോ ആഴ്ചകളോളം കോമയിൽ കഴിയുകയോ ചെയ്യുന്ന അവസ്ഥയാണിന്നുള്ളത്. ഇവർക്ക് 'അർണിക്ക" മുതൽ യോജിക്കുന്ന ഹോമിയോ മരുന്നുകൾ നൽകിയാൽ മണിക്കൂറുകൾക്കുള്ളിൽ ബോധം വീണ്ടുകിട്ടുമെന്നും തലച്ചോറിൽ കെട്ടിക്കിടക്കുന്ന രക്തം പെട്ടെന്ന് വലിഞ്ഞ് രോഗി അപകടനില തരണം ചെയ്യുമെന്നാണ് ഡോ. സലിംകുമാറിന്റെ അനുഭവം. 2024 ഡിസംബറിൽ എറണാകുളം ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിലെ 12 അടിയോളം ഉയരത്തിലുള്ള ഗാലറിയിൽ നിന്ന് താഴേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ തൃക്കാക്കര എം.എൽ.എ ഉമതോമസിന്റെ അനുഭവം തന്നെ ഇതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ്.അപകടത്തെത്തുടർന്ന് തലച്ചേറിലും ശ്വാസകോശത്തിലും കട്ടപിടിച്ച രക്തം വളരെ പെട്ടന്ന് അലിഞ്ഞുപോകുന്നതിനും അബോധാവസ്ഥയിൽ നിന്ന് അതിവേഗം സാധാരണനിലയിലേക്ക് തിരിച്ചുവന്നതിനും ഉമാതോമസിനെ സഹായിച്ചത് എറണാകുളത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയിൽ അലോപ്പതി ചികിത്സയിലിരിക്കെ, ക്ഷേത്രത്തിലെ പ്രസാദം എന്ന നിലയിൽ ഡോ. സലിംകുമാർ രഹസ്യമായി നൽകിയ ഹോമിയോ മരുന്നായിരുന്നുവെന്ന കാര്യം ലോകത്തോട് വിളിച്ചുപറഞ്ഞതും ഉമതോമസ് തന്നെയാണ്. പിന്നീട് എറണാകുളം താജ് വിവാന്താ ഹോട്ടലിൽ നടന്ന ഇന്റർനാഷണൽ ഫോറം ഫോർ പ്രമോട്ടിംഗ് ഹോമിയോപ്പതിയുടെ (IFPH) അഞ്ചാം വാർഷികാഘോഷവേളയിലാണ് മിറാക്കിൾ എന്ന് വിശേഷിപ്പിച്ചുകൊണ്ട് ഉമതോമസ് ഈ കാര്യം പരസ്യപ്പെടുത്തിയത്. 70 രാജ്യങ്ങളിലെ ഹോമിയോ ചികിത്സകർ അംഗങ്ങളായുള്ള സംഘടനയാണ് IFPH. അത്തരമൊരുവേദിയിൽ എം.എൽ.എ വെളിപ്പെടുത്തിയ അനുഭവസാക്ഷ്യം ദേശീയമാദ്ധ്യമങ്ങൾ പ്രാധാന്യത്തോടെ റിപ്പോർട്ടുചെയ്തതുമാണ്. താൻ പരസ്യമായി തെളിയിച്ച ഈ അനുഭവത്തിന്റെ വെളിച്ചത്തിലെങ്കിലും അത്യാഹിത ചികിത്സയിൽ അലോപ്പതിക്കൊപ്പം ഹോമിയോമരുന്നും പ്രയോഗിക്കണമെന്നാണ് ഡോ.സലിംകുമാർ പറയുന്നത്.
ഹോമിയോപ്പതിയുടെ ശാസ്ത്രീയത
1790ൽ, ജർമ്മനിയിലെ അലോപ്പതി ചികിത്സകനായിരുന്ന ഡോ.സാമുവൽ ഹാനിമാൻ വികസിപ്പിച്ച ഹോമിയോപ്പതി ഇന്ന് ലോകമാകെയുള്ള വൈദ്യശാസ്ത്ര ശാഖയിൽ രണ്ടാംസ്ഥാനത്തുള്ള ചികിത്സാസമ്പ്രദായമാണ്. അതേസമയം, ഹോമിയോപ്പതിയുടെ ശാസ്ത്രീയതയെക്കുറിച്ച് അതിന്റെ ഉൽഭവകാലം മുതൽ ഉന്നയിച്ച അതേ ചോദ്യം ഇന്നും ഉച്ചത്തിൽ ആവർത്തിച്ചു കൊണ്ടിയേരിക്കുന്നു. അതിനുപിന്നിലെ സ്ഥാപിത താൽപര്യങ്ങൾ കാരണം, പാർശ്വഫലങ്ങളൊന്നുമില്ലാത്ത ചികിത്സാസമ്പ്രദായത്തിന്റെ സദ്ഗുണം അർഹരായവർക്ക് അപ്രാപ്യമാകുമെന്നതാണ് യാഥാർത്ഥ്യം. കഥകളി ആദ്യാവസാനം കണ്ടിട്ടും ആസ്വദിക്കാനാകാത്തതിന്റെ കുറ്റം ആ കലാരൂപത്തിന്റേതല്ലല്ലോ, ആസ്വാദകന്റെ അജ്ഞതയല്ലേ? ഹോമിയോപ്പതിയുടെ കാര്യത്തിലും സ്ഥിതി അതൊക്കെത്തന്നെ. 'സദൃശം സദൃശത്തെ സുഖപ്പെടുത്തുന്നു ' എന്ന അടിസ്ഥാന തത്വത്തിലും പ്രകൃതി നിയമങ്ങളാലും ഹോമിയോപ്പതി ശാസ്ത്രീയവും ദാർശനികവുമാണെന്നതിന് ധാരാളം തെളിവുകൾ ഈ ചികിത്സാ സമ്പ്രദായത്തിന്റെ പിന്നിട്ട വഴിത്താരയിൽ കണ്ടെത്താനുമാകും. ജർമ്മനിയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ഹോമിയോപ്പതിയുടെ കുടിയേറ്റത്തിന് പിന്നിലും അത്തരമൊരു വിജയഗാഥയുടെ ചരിത്രമുണ്ട്. 1839ൽ പഞ്ചാബ് പ്രവിശ്യയിലെ മഹാരാജാ രഞ്ജിത്ത് സിംഗിനെ ഏറെ നാളായി അലട്ടിയിരുന്ന അസുഖം സുഖപ്പെടുത്തിയത് ആയിടെ ഇന്ത്യ സന്ദർശിച്ച ഫ്രഞ്ച് സഞ്ചാരിയും ഡോ.ഹാനിമാന്റെ ശിഷ്യനുമായ ഡോ .ജോൺ മാർട്ടിൻ ഹോണിംഗ് ബെർഗെരാണ്. രോഗശാന്തിയിൽ സന്തുഷ്ഠനായ രാജാവ് തനിക്കുണ്ടായ അനുഭവം പ്രജകൾക്കും ലഭിക്കണമെന്ന ആഗ്രഹത്തിൽ രാജ്യത്ത് ഹോമിയോ ചികിത്സ അനുവദിച്ചു. അതായിരുന്നു ഹോമിയോപ്പതിയുടെ ഇന്ത്യയിലെ ആദ്യ ചുവടുവയ്പ്. ഇനി തിരുവിതാംകൂറിലേക്ക് വന്നാൽ,
ഇരുപതാംനൂറ്റാണ്ടിന്റെ ആരംഭത്തിൽ ക്രിസ്ത്യൻ മിഷനറിമാരാണ് ഇവിടെ ഹോമിയോപ്പതിയുടെ പ്രചാരണത്തിന് തുടക്കമിട്ടത്. 1920 ൽ തെക്കൻ തിരുവിതാംകൂറിൽ പടർന്നു പിടിച്ച കോളറ ഫലപ്രദമായി നിയന്ത്രിക്കാൻ ഹോമിയോ മരുന്നിന് സാധിച്ചതോടെ അന്നത്തെ രാജാവ് ശ്രീമൂലം തിരുനാളിന് ഈ വൈദ്യശാസ്ത്രത്തോട് വലിയ മതിപ്പായി. 1928ൽ ശ്രീമൂലം പ്രജാസഭയിൽ ഡോ.എം.എൻ.പിള്ള അവതരിപ്പിച്ച പ്രമേയം പാസായതോടെ തിരുവിതാംകൂറിലും ഹോമിയോപ്പതിക്ക് ഔദ്യോഗിക അംഗീകാരമായി. പിന്നീട് 1943ൽ മെഡിക്കൽ പ്രാക്ടീഷണേഴ്സ് ബില്ലിലും 1953ൽ തിരുവിതാംകൂർ കൊച്ചി മെഡിക്കൽ പ്രാക്ടീഷണേഴ്സ് ആക്ടിലും മറ്റ് വൈദ്യവിഭാഗങ്ങളോടൊപ്പം ഹോമിയോപ്പതിക്കും തുല്യപദവി ലഭിച്ചു.
മൂന്ന് പതിറ്റാണ്ടിനിടെ തന്റെ മുമ്പിലെത്തിയ നൂറുകണക്കിന് രോഗികളുടെ അനുഭവസാക്ഷ്യത്തിനപ്പുറം ഹോമിയോപ്പതിയ്ക്ക് മറ്റൊരു ശാസ്ത്രീയതെളിവും ആവശ്യമില്ലെന്ന് വിശ്വസിക്കുന്നയാളാണ് ഡോ. സലീംകുമാർ. രോഗത്തേക്കാൾ രോഗിയെയാണ് ഈ സമ്പ്രദായം പരിഗണിക്കുന്നത്. മാനസിക സമ്മർദ്ദം, ഭയം, ദേഷ്യം, സങ്കടം, പ്രണയം, പ്രണയ നൈരാശ്യം, വേണ്ടപ്പെട്ടവരുടെ വേർപാട്, മേലുദ്ധ്യോഗസ്ഥരുടെ ശകാരം തുടങ്ങി നിത്യജീവിതത്തിലെ ഓരോ മനോവ്യാപാരങ്ങളും ഒന്നിലേറെ രോഗകാരണങ്ങളാണ്. അപ്രതീക്ഷിതമായുണ്ടാകുന്ന ആശങ്കപോലും പിന്നീട് ഒരാളെ കടുത്ത രക്തസമ്മർദ്ദത്തിലേക്കും മറ്റ് ആരോഗ്യപ്രശ്നങ്ങളിലേക്കും നയിച്ചെന്നുവരാം.
അതിനൊരു ഉദാഹരണമാണ്, അലോപ്പതി ഡോക്ടർമാർ ഒരുവർഷം തുടർച്ചയായി ചികിത്സിച്ചിട്ടും പരിഹരിക്കാത്ത രക്തസമ്മർദ്ദത്തെ ചുരുങ്ങിയസമയംകൊണ്ട് പിടിച്ചുകെട്ടാനായത്. ഭാര്യ മരിച്ചതിനു ശേഷമുള്ള ഏകാന്തതയും മാനസിക സംഘർഷങ്ങളുമായിരുന്നു അയാളുടെ രോഗകാരണം. പ്രിയപ്പെട്ടവരുടെ മരണമുണ്ടാക്കുന്ന മാനസികാഘാതത്തിനുള്ള മരുന്നാണ് നൽകിയത്. കുറച്ച് കാലം കൊണ്ട് മരുന്ന് നിറുത്തുകയും ചെയ്തു. മറ്റൊരു പെൺകുട്ടിക്ക് വിട്ടുമാറാത്ത അലർജി. വലിയതുക ചെലവഴിച്ച് നിരവധി ടെസ്റ്റുകൾ നടത്തി, വീട്ടിലെ പൊടിയാണ് വില്ലനെന്ന് കണ്ടെത്തി. പൊടി ഒഴിവാക്കി ജീവിക്കണമെന്ന് ഉപദേശവും കിട്ടി. എന്നാൽ ആ വീട്ടിൽ ഇതേ പൊടിയും ശ്വസിച്ച് കഴിയുന്ന മറ്റ് കുടുംബാംഗങ്ങൾക്കില്ലാത്ത അലർജി ഒരാൾക്ക് മാത്രം എങ്ങിനെയുണ്ടായി എന്ന് അലോപ്പതിയുടെ ശാസ്ത്രീയം അന്വേഷിച്ചില്ല. ഹോമിയോപ്പതിയിൽ എത്തിയപ്പോൾ, തന്റെ ഓഫീസിൽ പുതിയതായി ചാർജ് എടുത്ത മാനേജരിൽ നിന്നുള്ള അമിതസമ്മർദ്ദമാണ് രോഗകാരണമെന്ന് കണ്ടെത്തി. അതിനുള്ള മരുന്ന് കൊടുത്ത് രോഗം മാറ്റിയ ഡോക്ടറോ, രോഗകാരണം കണ്ടെത്താത്തതോ ശാസ്ത്രീയം?
മനുഷ്യ ശരീരത്തിൽ ബ്ലഡ് -ബ്രെയിൻ ബാരിയർ എന്ന ഒരു മെക്കാനിസമുണ്ട്. രക്തത്തിൽ കലരുന്ന മാലിന്യങ്ങൾ തലച്ചോറിലെത്താതെ സംരക്ഷിക്കുവാൻ പ്രകൃതി ഒരുക്കിയിരിക്കുന്ന കവചമാണിത്. പല അലോപ്പതി മരുന്നുകൾക്കും ഇതിനെ മറികടക്കാനാവില്ല. എന്നാൽ ഹോമിയോപ്പതി മരുന്നുകൾക്ക് ആ വേലിക്കെട്ട് മറികടക്കാനാകും. അതിനാലാണ് തലച്ചോറിനെ ബാധിക്കുന്ന പ്രശ്നങ്ങൾക്ക് ഹോമിയോ മരുന്നുകൾ വേഗത്തിൽ ഫലം നൽകുന്നത്. ഗർഭിണികൾക്ക് സുഖപ്രസവം നൽകാൻ ഹോമിയോപ്പതിക്ക് കഴിയുമെന്ന് അറിയുന്നവർ വിരളമായിരിക്കും. 40 ശതമാനത്തിൽ കൂടുതൽ പൊള്ളലേറ്റാൽ മരണം ഉറപ്പാണെന്ന് ആധുനിക വൈദ്യശാസ്ത്രം പറയുമ്പോൾ 65 ശതമാനം പൊള്ളലേറ്റ് മരണം ഉറപ്പിച്ച ഒരു പെൺകുട്ടിയെ രക്ഷിച്ചത് ഹോമിയോപ്പതിയുടെ ശാസ്ത്രീയതല്ലാതെ മറ്റ് എന്താണെന്ന് ഡോ.സലിംകുമാർ ചോദിക്കുന്നു.
ഹോമിയോപ്പതിയും
അത്യാഹിത ചികിത്സയും
അപകടം പറ്റിയാൽ ആശുപത്രികളാണ് ആശ്രയം. ആശുപത്രികളിൽ അലോപ്പതി മാത്രമാണ് ചികിത്സ. എന്നാൽ ഇതോടൊപ്പം അടിയന്തിരഘട്ടങ്ങളിൽ ഹോമിയോപ്പതി മരുന്നു കൂടി നൽകിയാൽ മരണനിരക്ക് ഗണ്യമായി കുറയ്ക്കാൻ കഴിയും. തലയ്ക്ക് ക്ഷതമേറ്റ് രക്തം വാർന്നും ബോധമറ്റും ആശുപത്രിയിലെത്തുന്നവരിലേറെയും മരിക്കുകയോ ആഴ്ചകളോളം കോമയിൽ കഴിയുകയോ ചെയ്യുന്ന അവസ്ഥയാണുള്ളത്. ഇവർക്ക് അർണിക്ക മുതൽ യോജിക്കുന്ന ഹോമിയോ മരുന്നുകൾ നൽകിയാൽ മണിക്കൂറുകൾക്കുള്ളിൽ ബോധം തെളിയുമെന്നത് അനുഭവസാക്ഷ്യമാണ്. അപകടങ്ങളും അത്യാഹിതങ്ങളും വൈറസ് മൂലമുള്ള രോഗങ്ങളുമല്ലാത്ത ഏത് രോഗത്തിനു പിന്നിലും ഒരു മനസുണ്ട്. അത്തരം ചികിത്സയിൽ മനഃശാസ്ത്രത്തെയും സംയോജിപ്പിക്കുന്നതാണ് ഹോമിയോപ്പതിയുടെ രീതി.
ഹോമിയോപ്പതിയുടെ സാദ്ധ്യതകൾ കേരളം പൂർണമായും തിരിച്ചറിഞ്ഞിട്ടില്ല. തിരിച്ചറിയുന്നവർക്ക് തന്നെ അത് പ്രയോജനപ്പെടുത്താൻ അലോപ്പതി വൈദ്യശാസ്ത്ര മേഖലയുടെ മനോഭാവം മൂലം സാധിക്കാറുമില്ല. എന്നാൽ ഈ രണ്ടു വൈദ്യശാസ്ത്രങ്ങളും കൈകോർത്ത് പ്രവർത്തിക്കുകയാണെങ്കിൽ അത് കൊണ്ട് സമൂഹത്തിനുണ്ടാകുന്ന ഗുണം വളരെവലുതാണ്. അലോപ്പതി വൈദ്യശാസ്ത്രത്തിന്റെ സഹായമില്ലാതെ ഇന്ന് ലോകത്തിന് നിലനിൽപ്പില്ല. അതേസമയം തങ്ങൾക്ക് സാധിക്കാത്ത മേഖലകളിൽ ഹോമിയോപ്പതി ഉൾപ്പെടെയുള്ള മറ്റ് വൈദ്യശസ്ത്രങ്ങളെ പ്രവർത്തിക്കാൻ അനുവദിച്ചാൽ അത് ഉണ്ടാക്കുന്ന വിപ്ലവം വിവരണാതീതമാണ്. എറണാകുളത്തെ ഒരു സർജന്റെ പ്രമേഹ രോഗിയായ മാതാവിന്റെ കാല് മുറിച്ച് കളയാൻ തീരുമാനിച്ചത് പരേതനായ ഒരു ഹോമിയോ ഡോക്ടറുടെ ചികിത്സയിൽ ഒഴിവായി. പക്ഷാഘാതം (സ്ട്രോക്ക്) മൂലം ശരീരത്തിന്റെ ഒരുവശം തളർന്നുപോവുകയും സംസാര ശേഷി നഷ്ടപ്പെടുകയും ചെയ്യുന്ന കേസുകളിൽ ഹോമിയോമരുന്നിന് അത്ഭുതകരമായ ഫലസിദ്ധി നൽകാനാകും. രോഗാരംഭത്തിൽ തന്നെ ഹോമിയോ മരുന്ന നൽകാൻ സാധിച്ചാൽ അതിവേഗം രോഗമുക്തി ഉറപ്പിക്കാം.
മറ്റ് പലകേസുകളിലും രോഗിയുടെ പ്രായവും ആരോഗ്യവും ഒരു ശസ്ത്രക്രിയയ്ക്ക് തടസമാണെങ്കിൽ അവിടെ രോഗം മാറിയില്ലെങ്കിൽ പോലും ഹോമിയോമരുന്നുകൾ കൊണ്ട് രോഗിക്കുള്ള കഠിനമായ ബുദ്ധിമുട്ടുകൾ ഒഴിവാക്കി സുഖജീവിതം നയിക്കാൻ കഴിയും. അവയവം മാറ്റിവയ്ക്കാൻ നിർദ്ദേശിക്കപ്പെട്ട് അതിന് ആരോഗ്യവും പണവും ഇല്ലാതെ വിഷമിക്കുന്ന ഒട്ടേറെ പേർ ഹോമിയോപ്പതി മരുന്നുകൾ കൊണ്ട് ജീവിതം സുഖകരമായി മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്. ഡയാലിസിന് നിർദ്ദേശിക്കപ്പെട്ട് ജോലിയിൽ നിന്നും വിരമിക്കേണ്ടിവന്ന ഒരു ചുമട്ടുതൊഴിലാളി മൂന്നു വർഷമായി ഹോമിയോപ്പതി മരുന്നു കഴിച്ചുകൊണ്ട് സൈക്കിൾ ചവിട്ടി ലോട്ടറി വിൽപന നടത്തുന്നു. സാമ്പത്തിക ബുദ്ധിമുട്ടുള്ളതുകൊണ്ട് ഓപ്പറേഷന് വിധേയമാകാതിരുന്നതിനാൽ ഹോമിയോപ്പതി മരുന്നു കൊണ്ട് പഴയതിനേക്കാൾ പ്രസരിപ്പോടെ ജീവിതം നയിക്കുന്ന ഒട്ടേറെ പേരുടെ കഥകൾ കേരളത്തിലെ ഹോമിയോപ്പതി ഡോക്ടർമാർക്ക് പറയാൻ കഴിയും.
ക്യാൻസർ വന്നാൽ ആദ്യമേ ഹോമിയോപതി ചികിത്സ നേടാൻ കഴിഞ്ഞില്ലെങ്കിൽ പോലും കിമോ തെറാപ്പിയും റേഡിയേഷനും ശേഷം വിഷമിച്ച് ജീവിതം നയിക്കുന്നവർക്ക് തുടർന്ന് രോഗം വ്യാപിക്കാതിരിക്കാനും ആരോഗ്യമുള്ള ജീവിതം നയിക്കാനും സാധിക്കാറുണ്ട്.കുട്ടികളിലെ ഓട്ടിസം , ഹൈപ്പർ ആക്ടിവിറ്റി, പഠിക്കാനുള്ള മടി, മൊബൈൽ അഡിക്ഷൻ, വയലൻസ്, മോഷണവാസന തുടങ്ങിയവ ഹോമിയോപ്പതിയിലൂടെ മാറുന്നത് കണ്ടിട്ടുണ്ട്. മുതിർന്നവരിലെ ആത്മഹത്യാപ്രവണത, സംശയരോഗം, ഒ.സി.ഡി, ഓർമ്മക്കുറവ് തുടങ്ങിയവയിൽ ഹോമിയോപ്പതിയിലൂടെ നല്ല ഫലസിദ്ധിയുണ്ടാകും.
പുതിയ രോഗത്തിന്
പഴയ മരുന്നോ?
പുതിയ രോഗത്തിന് പുതിയ മരുന്ന് കണ്ടെത്തേണ്ടി വരുന്നത് അലോപ്പതി വൈദ്യശാസ്ത്രത്തിന്റെ ന്യൂനതയാണ്. ഇനി നൂറുവർഷങ്ങൾക്കു ശേഷം ഉണ്ടാവാൻ പോകുന്നരോഗത്തിനായാലും അണുജീവി ഏതെന്നു നോക്കി അതിനെ കൊല്ലാനുള്ള വിഷമന്വേഷിക്കേണ്ട ആവശ്യം ഹോമിയോപ്പതിയിലില്ലാത്തതിനാൽ രോഗലക്ഷണങ്ങൾക്കനുസരിച്ച് അതിന് യോജിക്കുന്ന മരുന്ന് തിരഞ്ഞെടുത്താൽ മാത്രം മതിയാകും.
മനശാസ്ത്ര വിദഗ്ധനായ
ഹോമിയോ ഡോക്ടർ
ഒന്നാം വർഷം മെഡിക്കൽ വിദ്യാർത്ഥിയായിരിക്കുമ്പോൾ മുതൽ ഇളയച്ഛൻ ഡോ. ജോജിയുടെ ക്ലിനിക്കിൽ തുടങ്ങിയ ചികിത്സാപരിചയമാണ് ഡോ.സലിംകുമാറിന്റെ പശ്ചാത്തലം. ബിരുദം പൂർത്തിയാക്കിയശേഷം, വിവിധ മെഡിക്കൽ ശാഖകളിൽ ഡിഗ്രിയെടുത്ത ഡോ. റെജി കിഴക്കേടത്തിന്റെ പോളിക്ലിനിക്കിലെ മറ്റ് ചികിത്സകരോടൊപ്പം പ്രാക്ടീസ് തുടർന്നു. ഹോമിയോ ഡോക്ടർമാരായ ഡോ. ജെയിംസ് പോൾ അരൂർ, ഡോ. ചന്ദ്രഭാനു എറണാകുളം, ഡോ. രാമകൃഷ്ണ അയ്യപ്പ പാലക്കാട്, തുടങ്ങി
പ്രഗത്ഭരായ ഒട്ടേറെ ചികിത്സകരെ ഗുരുസ്ഥാനത്ത് പ്രതിഷ്ഠിച്ചുകൊണ്ടുള്ള ചികിത്സായാത്രയാണ് മൂന്ന് പതിറ്റാണ്ട് പിന്നിട്ട് ഹോമിയോപ്പതിയുടെ സാർവത്രീകതയ്ക്കുവേണ്ടി പ്രയത്നിക്കാൻ നിയുക്തനാക്കിയത്.
ഹോമിയോപ്പതിയും
മനശാസ്ത്രവും
മനശാസ്ത്ര രംഗത്ത് മോഡേൺ മെഡിസിന് അവകാശപ്പെടാവുന്നതിനേക്കാൾ ആഴത്തിലുള്ള പഠനം നടന്നിട്ടുള്ള വൈദ്യശാസ്ത്രശാഖയാണ് ഹോമിയോപ്പതി. പ്രത്യേകിച്ച് Applied psychology -യിൽ ഹോമിയോപ്പതി മറ്റേതു വൈദ്യശാസ്ത്രശാഖകളേക്കാളും ഏറേ മുന്നിലാണ്. ഓരോ രോഗങ്ങളിലും രോഗിയുടെ പെരുമാറ്റരീതികൾ ഹോമിയോപ്പതി പരിഗണിക്കുന്നു. രോഗി നടന്നുവരുന്നത്, ഡോക്ടറുടെ മുന്നിൽ വന്നിരിക്കുന്നത്, സംസാരരീതി, കൂടെ വന്നയാൾ പറയുന്ന രോഗിയുടെ വീട്ടിലെ പെരുമാറ്റരീതി, രോഗി കാണുന്ന സ്വപ്നം തുടങ്ങിയവ നോക്കി മരുന്നെഴുതാൻ ഹോമിയോപ്പതിയിൽ മാത്രമേ കഴിയൂ. ക്ലിനിക്കിൽ കൊണ്ടുവരുന്ന കൊച്ചുകുട്ടിയുടെ കരച്ചിലും മറ്റ് പ്രവൃത്തികളും നോക്കി വരെ മരുന്ന് തീരുമാനിക്കാൻ ഒരു പ്രഗത്ഭനായ ഹോമിയോപ്പതി ഡോക്ടർക്ക് കഴിയും. ഒരിക്കലും മാറുകയില്ല എന്ന് വിധിച്ച സ്കിസോഫ്രേനിയ ബാധിച്ച ഒരു പെൺകുട്ടിക്ക് മരുന്ന് നിറുത്തിയിട്ട് പത്ത് വർഷത്തോളമായി ട്ടും രോഗം വരാതെ ജീവിക്കുന്നു.
ഡോക്ടറാവുന്നതിനു മുമ്പേ
പഠിച്ച കൗൺസലിങ്
ഒരു പക്ഷേ ഇന്ന് കേരളത്തിൽ കൗൺസലിംഗ് രംഗത്തുള്ളവരിൽ 19ാം വയസിൽ കൗൺസലിംഗ് കോഴ്സ് പഠിച്ച ആദ്യ വ്യക്തി ഡോ.സലിംകൂമാർ ആയിരിക്കും. പിന്നീട് കൗൺസലിങ്ങിൽ പി.ജി യെടുത്തു. കൗൺസലിംഗിനിടയിൽ രോഗിയുടെ സംസാരരീതിയിൽ നിന്ന് ആ വ്യക്തിക്ക് യോജിക്കുന്ന മരുന്ന് ഏതെന്ന് തീരുമാനിക്കാൻ പലപ്പോഴും കഴിയും. അത് രോഗിക്ക് കുടിവെള്ളത്തിൽ ചേർത്ത് കൊടുക്കുമ്പോൾ നിമിഷങ്ങൾക്കൊണ്ട് രോഗിയുടെ മനോഭാവത്തിൽ പോസിറ്റീവായ മാറ്റങ്ങൾ പ്രകടമാകും. കടുത്ത വിഷാദത്തിനടിമപ്പെട്ടുവന്ന രോഗി തമാശ പറഞ്ഞ് ചിരിക്കുന്നത് ഹോമിയോപ്പതിയുടെ അത്ഭുതസിദ്ധിയല്ലാതെ പിന്നെ എന്താണ്.
കൗൺസലിംഗിനു വരുന്നവരെ മണിക്കൂർ അളന്ന് ഫീസ് വാങ്ങുന്ന രീതിക്കു പകരം രോഗിക്ക് തൃപ്തിവരുന്നതുവരെ തുടരുന്നതാണ് ഡോ.സലിംകുമാറിന്റെ രീതി. ആൽക്കഹോളിക് ഡീഅഡിക്ഷൻ രംഗത്ത് ഇതിനകം മൂവായിരത്തിലധികം പേരെ ചികിത്സിച്ചിട്ടുണ്ട്. രോഗി അറിയാതെ അവരുടെ ജോലി, നഷ്ടപ്പെടുത്താതെയുള്ള ചികിത്സമൂലം മദ്യപാനം ഉപേക്ഷിക്കുന്നു എന്ന് മാത്രമല്ല അയാളുടെ സ്വഭാവവും പെരുമാറ്റവും കൂടി മെച്ചപ്പെടുകയും ചെയ്യുന്നു. കുടുംബനാഥന്റെ മദ്യപാനശീലം ഒഴിവായതിലൂടെ ഒട്ടനവധി വീട്ടമ്മമാർ ജീവിതം തിരിച്ചുകിട്ടിയതിന്റെ സന്തോഷം ക്ലീനിക്കിൽ നേരിട്ടെത്തി അറിയിച്ചിട്ടുണ്ട്.
ചികിത്സയ്ക്ക് പുറമേ സാമൂഹ്യസേവന രംഗത്തും ഡോ.സലിംകുമാറിന്റെ സാന്നിദ്ധ്യമുണ്ട്. ആത്മഹത്യ പ്രതിരോധ സംഘടനയായ മൈത്രിയിൽ പത്ത് വർഷത്തോളം സന്നദ്ധ വൊളണ്ടിയർ ആയിരുന്നു. പ്രകൃതിചികിത്സകനായ ഡോ.ജേക്കബ് വടക്കൻചേരി നയിക്കുന്ന ജനാരോഗ്യ പ്രസ്ഥാനത്തിന്റെ പ്രവർത്തകനാണ്. 22വർഷം ഇൻസ്റ്റിറ്റ്യൂഷൻ ഒഫ് ഹോമിയോപ്പത്സ് കേരള (ഐ.എച്ച്.കെ)യുടെ സംസ്ഥാന കൗൺസിൽ അംഗമായും എറണാകുളം ജില്ല ഹോമിയോപ്പതി കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രസിഡന്റ് ആയി 20വർഷവും പ്രവർത്തിച്ചു. നിലവിൽ ഹോമിയോപ്പതി പ്രചാരകരുടെ അന്താരാഷ്ട്ര സംഘടനയായ ഇന്റർ നാഷണൽ ഫോറം ഫോർ പ്രമോട്ടിംഗ് ഹോമിയോപ്പതി (IFPH) കേരള ചാപ്റ്റർ കോ-ഓർഡിനേറ്റർ ആണ്. എറണാകുളം എരൂർ സ്വദേശിയായ ഡോ. സലിംകുമാറിന്റെ ഭാര്യ: ഡോ. ദീപയും മകൾ സാന്ദ്രിമ എസ്.കുമാറും ഹോമിയോ ഡോക്ടർമാരാണ്. മകൻ: സംപ്രീത് എസ്.കുമാർ. മരുമകൾ: ശ്രുതി (ഇരുവരും കാനഡയിൽ).
ഡോക്ടറുടെ വാട്സ് ആപ്പ് നമ്പർ: 75609 86782
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |