
മമ്മൂട്ടി ശക്തനായ പ്രതിനായകനായും വിനായകൻ നായകനായും എത്തുന്ന കളങ്കാവൽ തിയേറ്ററിൽ എത്താൻ ഇനി 20 ദിവസം മാത്രം. മികച്ച നടനുള്ള സംസ്ഥാന അവാർഡ് ലഭിച്ച ശേഷം എത്തുന്ന മമ്മൂട്ടി ചിത്രമായ കളങ്കാളവൽ നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്നു. ചിത്രത്തിന്റെ വേൾഡ് വൈഡ് ഓവർസീസ് റൈറ്റ്സ് ആർ.എഫ്.ടി ഫിലിംസ് സ്വന്തമാക്കി. ജി.സി.സി ഒഴികെ ഓവർസീസ് റൈറ്റ്സ് ആണ് ഹംസിനി എന്റർടെയ്ൻമെന്റുമായി സഹകരിച്ച് ആർ.എഫ്.ടി ഫിലിംസ് സ്വന്തമാക്കിയത്. നവംബർ 27നാണ് റിലീസ്. 2014ൽ യു.കെ കേന്ദ്രമാക്കി പ്രമുഖ വ്യവസായിയും മലയാളിയുമായ റൊണാൾഡ് തൊണ്ടിക്കൽ തുടക്കം കുറിച്ച സിനിമ വിതരണ ശൃംഖലയാണ് ആർ.എഫ്.ടി ഫിലിംസ്. റിലീസിന് ഒരുങ്ങുന്ന വൃഷഭ, ഇന്നസെന്റ് , കറക്കം തുടങ്ങി 300ലധികം സിനിമകളുടെ ഓവർസീസ് വിതരണവും ആർ.എഫ്.ടി ഫിലിംസ് ആണ്. അതേസമയം മീര ജാസ്മിൻ,അനുശ്രീ, രജിഷ വിജയൻ, ഗായത്രി അരുൺ, മേഘ തോമസ് ഉൾപ്പെടെ 21 നായികമാർ കളങ്കാവലിൽ അണിനിരക്കുന്നു. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ. ജോസും ചേർന്നാണ് തിരക്കഥ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ ആണ് നിർമ്മാണം. ഫൈസൽ അലി ഛായാഗ്രഹണം നിർവഹിക്കുന്നു. പി.ആർ.ഒ: പി.ശിവപ്രസാദ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |