SignIn
Kerala Kaumudi Online
Saturday, 25 April 2026 11.30 AM IST

പ്രവാസികളുടെ ശ്രദ്ധയ്ക്ക്; രാത്രിയിൽ ഇനി ആ ശബ്ദം മൊബെെലിൽ വരില്ല, എമർജൻസി അലർട്ടിൽ മാറ്റം

Increase Font Size Decrease Font Size Print Page
-alert

അബുദാബി: മിസെെൽ, ഡ്രോൺ ഭീഷണികളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്ന മൊബെെൽ ഫോൺ അലർട്ടുകളുടെ ശബ്ദത്തിൽ മാറ്റം വരുത്തി യുഎഇ. രാവിലെ ഒമ്പത് മുതൽ രാത്രി 10.30 വരെ ഉച്ചത്തിലുള്ള മുന്നയിപ്പ് ശബ്ദം തുടരും. ഭീഷണി ഒഴിഞ്ഞാൽ സാധാരണ സന്ദേശത്തിന്റെ ടോണിൽ ലഭിക്കും.

രാത്രി 10.30 മുതൽ രാവിലെ ഒമ്പത് വരെ ഉച്ചത്തിനുള്ള മുന്നറിയിപ്പ് ശബ്ദത്തിന് പകരം സാധാരണ മെസേജ് ടോൺ മാത്രമേ ഉണ്ടാകൂ. രാത്രിയിലെ ഉയർന്ന ശബ്ദം ജനങ്ങളെ ബാധിക്കാതിരിക്കാനാണ് അലർട്ട് ടോണിൽ മാറ്റം വരുത്തിയതെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

'സെൽ ബ്രോഡ്കാസ്റ്റ്' എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഈ സന്ദേശങ്ങൾ അയക്കുന്നത്. ഫോൺ സെെലന്റ് മോഡിൽ ആണെങ്കിൽ പോലും ഈ മുന്നറിയിപ്പ് ശബ്ദം കേൾക്കും. മിസെെൽ ഭീഷണിയുള്ള നിർദ്ദിഷ്ട മേഖലയിൽ താമസിക്കുന്നവർക്ക് മാത്രമാണ് സന്ദേശം ലഭിക്കുക. പ്രദേശിക നമ്പറുകൾ ഉള്ളവർക്കും ടൂറിസ്റ്റുകൾക്കും ഒരേപോലെ ഈ സന്ദേശം ലഭിക്കും.

അതേസമയം, പൊതുജന സുരക്ഷ ഉറപ്പാക്കാൻ ഔദ്യോഗിക നിർദേശങ്ങൾ ജനങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. അലർട്ട് ലഭിച്ചാൽ ഉടൻ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണം. മുന്നറിയിപ്പ് ലഭിച്ചാൽ ജനാലകൾ, വാതിലുകൾ, തുറന്ന സ്ഥലങ്ങൾ എന്നിവയുടെ അടുത്ത് നിന്ന് മാറിനിൽക്കാനും അധികൃതർ നിർദേശിക്കുന്നു.

TAGS: NEWS 360, GULF, GULF NEWS, GULF, MISSILE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.