
ശരത് കുമാർ, ചിന്നു ചാന്ദിനി ഉൾപ്പെടെ വൻ താരനിര
മോഹൻലാലിനെ നായകനാക്കി മേജർ രവി രചനയും സംവിധാനവും നിർവ്വഹിക്കുന്ന പഹൽഗാം ഓപ്പറേഷൻ സിന്ദൂർ 2025 എന്ന ചിത്രത്തിൽ ബോളിവുഡ് താരം പരേഷ് റാവൽ. ആദ്യമായാണ് പരേഷ് റാവൽ മലയാള ചിത്രത്തിൽ അഭിനയിക്കുന്നത്. പ്രിയദർശന്റെ ഹിന്ദി റീമേക്ക് ചിത്രങ്ങളിലൂടെ മലയാളത്തിനും പരിചിതനാണ് പരേഷ്. സർദാർ വല്ലഭായ് പട്ടേലായും മോദിയായും വെള്ളിത്തിരയിൽ എത്തിയിട്ടുണ്ട്. തമിഴ് നടൻ ശരത് കുമാർ ആണ് മറ്റൊരു പ്രധാന താരം. ചിന്നു ചാന്ദിനി ജേർണലിസ്റ്റിന്റെ വേഷത്തിൽ എത്തുന്നു.
1971 ബിയോണ്ട് ബോർഡേഴ്സിന് ശേഷം മോഹൻലാലും മേജർ രവിയും വീണ്ടും ഒരുമിക്കുകയാണ്. മോഹൻലാൽ ചിത്രങ്ങളിലെ ഐക്കണിക്ക് ക്യാരക്ടറായ മേജർ മഹാദേവന്റെ തിരിച്ച് വരവാണ് ചിത്രത്തിന്റെ സവിശേഷതകളിലൊന്ന്. ചിത്രീകരണം വൈകാതെ ആരംഭിക്കും. കാശ്മീരിലും ചിത്രീകരണമുണ്ട്. ഛായാഗ്രഹണം തിരുനാവുക്കരശും മേജർ രവിയുടെ മകൻ അർജുൻ രവിയും നിർവഹിക്കും. സംഗീത സംവിധാനം ഹർഷവർദ്ധൻ രാമേശ്വറും സംഘട്ടന സംവിധാനം കെച്ച കെംമ്പാക് ഡിയയും നിർവഹിക്കുന്നു. എഡിറ്റിംഗ് ഡോൺ മാക്സ് , ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആയിരിക്കും നിർമ്മാണം. അതേസമയം ദൃശ്യം 3 പൂർത്തിയാക്കിയ ശേഷം മോഹൻലാൽ നടൻ ഒാസ്റ്റിൻ ഡാൻ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിനയിക്കും. പ്രകാശ് വർമ്മ, ബിനു പപ്പു, ഇർഷാദ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ ആണ് നിർമ്മാണം.രചന രതീഷ് രവി , സംഗീതം ജെക്സ് ബിജോയ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |