
പളളിച്ചട്ടമ്പി മൈസൂരിൽ
ബ്ളോക് ബസ്റ്ററായ മഞ്ഞുമ്മൽ ബോയ്സിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ബാലൻ എന്ന ചിത്രത്തിൽ ടൊവിനോ തോമസ്. ചിത്രത്തിൽ പ്രധാന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. പൂർണമായും പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രമാക്കി ചിദംബരം സംവിധാനം ചെയ്യുന്ന ബാലൻ മംഗലാപുരത്ത് പുരോഗമിക്കുന്നു . കോവളം , വയനാട് എന്നിവിടങ്ങളിൽ ചിത്രീകരിച്ച ബാലന് കണ്ണൂരും കൊച്ചിയിലും ചിത്രീകരണമുണ്ട്. രോമാഞ്ചം, ആവേശം എന്നീ വമ്പൻ ഹിറ്റുകളൊരുക്കി ശ്രദ്ധ നേടിയ സംവിധായകൻ ജിത്തു മാധവൻ രചന നിർവഹിക്കുന്നു. വിജയ്‌യുടെ 'ജനനായകൻ', ഗീതു മോഹൻദാസ്-യഷ് ടീമിന്റെ ബ്രഹ്മാണ്ഡ കന്നഡ ചിത്രം 'ടോക്സിക്' എന്നീ ചിത്രങ്ങൾ നിർമ്മിക്കുന്ന കെ വി എൻ പ്രൊഡക്ഷൻസിന്റെ ആദ്യ മലയാള
നിർമ്മാണ സംരംഭം ആണ് ബാലൻ. മഞ്ഞുമ്മൽ ബോയ് സിന്റെ അണിയറ പ്രവർത്തകരുമായാണ് ചിദംബരം ബാലനുമായി എത്തുന്നത്. ക്യാമറ ചലിപ്പിക്കുന്നത് ഷൈജു ഖാലിദ്. സുഷിൻ ശ്യാം സംഗീതമൊരുക്കുന്നു. അജയൻ ചാലിശേരിയാണ് പ്രൊഡക്ഷൻ ഡിസൈനർ. എഡിറ്റിംഗ് - വിവേക് ഹർഷൻ.അതേസമയം
ടൊവിനോ തോമസ് നായകനായി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന പള്ളിച്ചട്ടമ്പിയുടെ അടുത്ത ഷെഡ്യൂൾ ഈ മാസം മദ്ധ്യത്തിൽ മൈസൂരിൽ ആരംഭിക്കും. കയാദു ലോഹർ ആണ് നായിക. എസ്. സുരേഷ്‌ബാബു രചന നിർവഹിക്കുന്നു. വേൾഡ് വൈഡ് ഫിലിംസിന്റെ ബാനറിൽ നൗഫലും ബ്രിജീഷും ചേർന്നാണ് നിർമ്മാണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |