
ബ്രിസ്ബേൻ: ലോകത്തിലെ ഏറ്റവും മികച്ച ബൗളർമാരിൽ ഒരാളാണ് ജാസ്പ്രീത് ബുംറ. ഐപിഎൽ മത്സരങ്ങളിൽ തിളങ്ങിയാണ് താരം ആദ്യമായി ലോകശ്രദ്ധ നേടന്നത്. ഇപ്പോഴിതാ ഓസ്‌ട്രേലിയക്കെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ട്വന്റി-20 പരമ്പരയിലെ അവസാന മത്സരം നാളെ ബ്രിസ്‌ബേനിൽ നടക്കാനിരിക്കെ, പുതിയ റെക്കാഡ് സ്വന്തമാക്കാൻ ബുംറയ്ക്ക് ഇനി വേണ്ടത് ഒരേയൊരു വിക്കറ്റ് മാത്രം. ഈയൊരു വിക്കറ്റ് നേടുന്നതോടെ ട്വന്റി-20 ക്രിക്കറ്റിൽ നൂറ് വിക്കറ്റുകൾ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമായി അദ്ദേഹം മാറും.
ഇതിനുപുറമേ മൂന്ന് ഫോർമാറ്റുകളിലുമായി100ലധികം വിക്കറ്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ ബൗളർ എന്ന ചരിത്രപരമായ റെക്കാഡും ബുംറയെ കാത്തിരിക്കുന്നുണ്ട്. 79 ട്വന്റി-20 മത്സരങ്ങളിലെ 77 ഇന്നിംഗ്‌സുകളിൽ നിന്ന് 99 വിക്കറ്റുകളാണ് നിലവിൽ ബുംറ നേടിയിരിക്കുന്നത്. 105 വിക്കറ്റുമായി അർഷ്ദീപ് സിംഗിന് പിന്നിലാണ് ഇന്ത്യയുടെ രണ്ടാമത്തെ ഉയർന്ന വിക്കറ്റ് വേട്ടക്കാരനായി ബുംറയുടെ സ്ഥാനം.
50 ടെസ്റ്റ‌് മത്സരങ്ങളിൽ നിന്ന് 226 വിക്കറ്റുകളും 89 ഏകദിന മത്സരങ്ങളിലെ 88 ഇന്നിംഗ്‌സുകളിൽ നിന്ന് 149 വിക്കറ്റുകളുമാണ് ബുംറയ്ക്കുള്ളത്. നിലവിലെ ട്വന്റി-20 പരമ്പരയിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് 26.33 ശരാശരിയിൽ മൂന്ന് വിക്കറ്റുകളാണ് ബുംറ നേടിയിട്ടുള്ളത്. ഓസീസ് പരമ്പരയിൽ 2-1ന് മേൽകൈയുള്ള ഇന്ത്യക്ക് ബ്രിസ്‌ബേനിൽ നാളെ നടക്കുന്ന അവസാന പോരാട്ടം നിർണായകമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |