
തെന്നിന്ത്യയിലെ നായികമാരിൽ ശ്രദ്ധേയയാണ് സാമന്ത റൂത്ത് പ്രഭു. തെലുങ്ക് യുവതാരം നാഗചൈതന്യയുമായുള്ള വിവാഹവും വിവാഹ മോചനവും സാമന്തയെ നിരന്തരം വാർത്തകളിൽ ഇടം നേടിക്കൊടുത്തു. നാഗചൈതന്യ പിന്നീട് നടി ശോഭിത ധൂലിപാലയെ വിവാഹം ചെയ്തെങ്കിപും സാമന്ത അവിവാഹിതയായി തുടരുകയായിരുന്നു, ഇതിനിടെ സാമന്ത സംവിധായകൻ രാജ് നിദിമോരുവുമായി പ്രണയത്തിലാണെന്ന ഗോസിപ്പുകൾ സിനിമാലോകത്ത് പ്രചരിച്ചിരുന്നു. ഇപ്പോൾ ഈ അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടുകയാണ് സാമന്ത സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രവും കുറിപ്പും,
ഈ വർഷം ജീവിതത്തിൽ നടത്തിയ ധീരമായ ചുവടുവയ്പിനെ കുറിച്ചായിരുന്നു സാമന്തയുടെ പോസ്റ്റ്. ഇതിനൊപ്പം പോസ്റ്റ് ചെയ്ത ചിത്രങ്ങളിൽ ഒന്ന് രാജിനൊപ്പമുള്ളതായിരുന്നു. കറുത്ത് വസ്ത്രങ്ങളണിഞ്ഞ് പരസ്പരം ആലിംഗനം ചെയ്ത് നിൽക്കുന്ന ചിത്രമായിരുന്നു ഇത്. ഈ ചിത്രമാണ് കൂട്ടത്തിൽ ഏറ്റവും കൂടുതൽ പ്രതികരണങ്ങൾ നേടിയതും. ഇരുവരും തങ്ങളുടെ ബന്ധം ഔദ്യോഗികമായി സ്ഥിരീകരിച്ചതാണോ എന്നാണ് ആരാധകരുടെ ചോദ്യം.
താൻ ആരംഭിച്ച പെർഫ്യൂം ബ്രാൻഡിന്റെ ലോഞ്ച് ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളാണ് സാമന്ത പോസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ, എന്റെ കരിയറിലെ ഏറ്റവും ധീരമായ ചില ചുവടുവയ്പ്പുകൾ ഞാൻ നടത്തിയിട്ടുണ്ട്. റിസ്ക് എടുക്കുക, എന്റെ അവബോധത്തെ വിശ്വസിക്കുക, ഞാൻ മുന്നോട്ട് പോകുമ്പോൾ പഠിക്കുക. ഇന്ന്, ഞാൻ ചെറിയ വിജയങ്ങൾ ആഘോഷിക്കുകയാണ്. ഞാൻ കണ്ടുമുട്ടിയതിൽ വച്ച് ഏറ്റവും മിടുക്കരും കഠിനാധ്വാനികളും ഏറ്റവും ആധികാരികരുമായ ചില ആളുകളോടൊപ്പം പ്രവർത്തിക്കാൻ കഴിയുന്നതിൽ ഞാൻ വളരെ നന്ദിയുള്ളവനാണ്. വളരെയധികം വിശ്വാസത്തോടെ, ഇത് ഒരു തുടക്കം മാത്രമാണെന്ന് എനിക്കറിയാം. ചിത്രങ്ങൾക്കൊപ്പം സാമന്ത കുറിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |