
കൊച്ചി: വൈദ്യുതി സ്റ്റോറേജ് ബാറ്ററി കൂടിയുള്ള സോളാർ ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷനുകളുടെ സബ്സിഡി തുക വർദ്ധിപ്പിക്കും. ഒരു കിലോവാട്ടിന് 5,000 രൂപയാണ് കൂട്ടുക. നിലവിൽ ഒരു കിലോവാട്ടിന് ലഭിക്കുന്ന സബ്സിഡി 20,000 രൂപയിൽ നിന്ന് 25,000 ആകും. ഉത്തരവ് ഉടനിറങ്ങും. ഹോട്ടലുകൾ, മാളുകൾ, റെസ്റ്റോറന്റുകൾ തുടങ്ങിയ സ്ഥാപനങ്ങളിൽ ഉൾപ്പെടെയുള്ള പബ്ലിക് ചാർജിംഗ് സ്റ്റേഷനുകൾക്കാണ് ബാധകം. അനർട്ട് മുഖേനയാണ് സബ്സിഡി നൽകുക.
ഒരു ചാർജിംഗ് സ്റ്റേഷനിൽ 50 കിലോവാട്ട് സോളാർ പാനൽ സജ്ജീകരിക്കാനാകും.
ഇതിനൊപ്പം സ്റ്രോറേജ് ബാറ്ററി കൂടി ഉണ്ടെങ്കിലാണ് സബ്സിഡി വർദ്ധന ബാധകമാവുക. ചാർജിംഗ് സ്റ്റേഷന്റെ ആകെ ശേഷിയുടെ 20 ശതമാനമെങ്കിലുമുള്ള ബാറ്ററിയാണ് സ്ഥാപിക്കേണ്ടത്. ചാർജിംഗ് മെഷീൻ ചെറുതും പാനൽ വലുതുമായാൽ സബ്സിഡിക്ക് പരിഗണിക്കില്ല. ഉദാഹരണത്തിന് 30 കിലോവാട്ടിന്റെ മെഷീന് 40 കിലോവാട്ടിന്റെ സോളാർ പാനൽ അനുവദിക്കില്ല.
5 വർഷത്തേക്ക്
പൊളിക്കരുത്
സബ്സിഡിക്ക് അനർട്ടിനാണ് അപേക്ഷ നൽകേണ്ടത്. അഞ്ചുവർഷത്തേക്ക് സോളാർ പാനൽ പൊളിക്കില്ലെന്ന് കരാർ ഒപ്പിടണം. അനർട്ടിന്റെ ജില്ലാ ഓഫീസിലെ പരിശോധനയ്ക്കു ശേഷമാകും സബ്സിഡി അനുവദിക്കുക.
ചാർജിംഗ് സ്റ്റേഷൻ
നിർമ്മാണച്ചെലവ്
(സോളാർ ഇല്ലാതെ)
60 കിലോവാട്ട് സ്റ്റേഷന് ആകെ 12-15 ലക്ഷം. ട്രാൻസ്‌ഫോർമർ, പാനൽബോർഡ്, കേബിളിംഗ് എന്നിവയ്ക്ക് 6- 8ലക്ഷം വരെ. ഇതിന് കേന്ദ്ര സർക്കാർ സബ്‌സിഡി ലഭിക്കും
സോളാർ പാനലിനൊപ്പം വയ്ക്കുന്ന ബാറ്ററിക്ക് 20 കിലോവാട്ടിന് (16 കെ.ഡബ്ല്യു.എച്ച്) 2-3 ലക്ഷംരൂപ വരെ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |