
വാഷിംഗ്ടൺ : യു.എസിൽ സർക്കാർ സ്ഥാപനങ്ങളിൽ ഏർപ്പെടുത്തിയ ഷട്ട്‌ഡൗൺ മൂലം വ്യോമയാന മേഖലയിൽ പ്രതിസന്ധി രൂക്ഷം. ഇന്നലെ രണ്ടായിരത്തിലേറെ വിമാനങ്ങൾ റദ്ദാക്കപ്പെടുകയോ വൈകുകയോ ചെയ്തു. ഷട്ട്ഡൗൺ തുടരുന്ന സാഹചര്യത്തിൽ ഗതാഗതം കുറയ്ക്കാൻ എയർലൈനുകൾക്ക് നിർദ്ദേശം ലഭിച്ചതോടെയാണ് നടപടി. ശമ്പളം മുടങ്ങിയതോടെ എയർട്രാഫിക് കൺട്രോൾ ജീവനക്കാർ അവധിയിൽ പ്രവേശിച്ചതാണ് പ്രതിസന്ധിക്ക് കാരണം. ധനാനുമതി ബിൽ പാസാക്കാൻ കഴിയാതെ വന്നതോടെ ഒക്ടോബർ 1നാണ് യു.എസിൽ ഷട്ട്‌ഡൗൺ ഏർപ്പെടുത്തിയത്. അവശ്യ സർവീസുകൾ ഒഴികെ സർക്കാർ വകുപ്പുകളുടെ പ്രവർത്തനം സ്തംഭിച്ചിരിക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |