
കോതമംഗലം: നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ ഒന്നാം വർഷ ബി.ബി.എ വിദ്യാർത്ഥിനി നന്ദനയെ(19) ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി മാങ്കുളം വേലിയാംപാറ മലനിരപ്പേൽ ഹരി - സിജി ദമ്പതികളുടെ മകളാണ്. സഹോദരൻ: നന്ദൻ(വിദ്യാർത്ഥി).
ഇന്നലെ രാവിലെയാണ് കാമ്പസിലെ ഹോസ്റ്റലിൽ മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച രാത്രി നന്ദന മാത്രമാണ് റൂമിൽ ഉണ്ടായിരുന്നത്. മറ്റ് കുട്ടികൾ സ്റ്റഡിലീവായതിനാൽ വീട്ടിൽ പോയിരുന്നു. ഇന്നലെ രാവിലെ മടങ്ങിയെത്തിയ കൂട്ടുകാരി ജനലിലൂടെ നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. പൊലീസാണ് അകത്തുനിന്ന് പൂട്ടിയ വാതിൽ തള്ളി തുറന്നത്. ബന്ധുക്കൾ എത്തിയ ശേഷം മൃതദേഹം താഴെ ഇറക്കി. കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം വൈകുന്നേരം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
പോസ്റ്റുമോർട്ടത്തിൽ മറ്റ് സൂചനകളൊന്നുമില്ല. ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിട്ടില്ല. കൂടുതൽ അന്വേഷണം നടത്തുമെന്ന് ഇൻസ്പെക്ടർ പി.ടി.ബിജോയി പറഞ്ഞു.
അന്വേഷണം വേണമെന്ന് പിതാവ്
നന്ദനയുടെ മരണത്തിൽ സംശയമുണ്ടെന്നും അന്വേഷിക്കണമെന്നും പിതാവ് ആവശ്യപ്പെട്ടു. കാലുകൾ നിലത്ത് മുട്ടുന്ന നിലയിലാണ് മൃതദേഹം കിടന്നിരുന്നത്. ആത്മഹത്യ ചെയ്യേണ്ട സാഹചര്യങ്ങളൊന്നും ഉണ്ടായിരുന്നില്ല. വെള്ളിയാഴ്ച ഫോണിൽ സംസാരിച്ചപ്പോഴും പ്രത്യേകിച്ച് ഒന്നും പറഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം കോളേജ് ഫീസ് നൽകിയിരുന്നു. നന്ദനയ്‌ക്ക് പ്രശ്നങ്ങളുള്ളതായി തോന്നിയിരുന്നില്ലെന്ന് പ്രിൻസിപ്പൽ ഡോ.വിജി രാമകൃഷ്ണൻ പറഞ്ഞു. ഫീസ് കുടിശ്ശികയില്ല. നാല് മാസം മുമ്പ് കോളേജിൽ ചേർന്നതുമുതൽ നന്ദന ഹോസ്റ്റലിലായിരുന്നു താമസം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |