
ശിവഗിരി : ശ്രീനാരായണ ഗുരുദേവ ദർശനമഹിമയ്ക്ക് കൂടുതൽ സ്വീകാര്യത ലഭ്യമായിക്കൊണ്ടിരിക്കുന്നുവെന്ന് ശിവഗിരി തീർത്ഥാടന കമ്മിറ്റി സെക്രട്ടറിയും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ട്രഷററുമായ സ്വാമി ശാരദാനന്ദ പറഞ്ഞു. തീർത്ഥാടകരുടെ എണ്ണം വർദ്ധിക്കുന്നതിനനുസരിച്ചുള്ള ക്രമീകരണങ്ങൾ വർഷംതോറും ഏർപ്പെടുത്തുന്നതായും സ്വാമി പറഞ്ഞു. 93-ാമത് ശിവഗിരി തീർത്ഥാടനത്തിന്റെ മുന്നോടിയായി വൈദ്യുതി -ഉച്ചഭാഷിണി ജോലികളുടെ സ്വിച്ച് ഓൺ കർമ്മം സ്വാമി ശ്രീനാരായണദാസ് നിർവഹിച്ചു. തീർത്ഥാടന കമ്മിറ്റി ജോയിന്റ് സെക്രട്ടറി സ്വാമി വിരജാനന്ദഗിരി, ശിവഗിരി മഠം പി.ആർ.ഒ ഇ.എം. സോമനാഥൻ, ലൈറ്റ് ആൻഡ് സൗണ്ട് കമ്മിറ്റി ചെയർമാൻ വൈദ്യുതി ബോർഡ് റിട്ട. ഡെപ്യൂട്ടി ചീഫ് എൻജിനിയർ ജി. മണിരാജൻ, കൺവീനർമാരായ പൊതുമരാമത്ത് വകുപ്പ് റിട്ട.ഇലക്ട്രോണിക്സ് അസി. എക്സിക്യൂട്ടിവ് എൻജിനിയർ ആർ. റോയ്, അജയകുമാർ എസ്. കരുനാഗപ്പള്ളി, സുഭാഷ് (കവിത സൗണ്ട്, വർക്കല ) തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |