
കൊച്ചി: ക്ഷേത്രക്കൊള്ള വാർത്തകൾക്കൊപ്പം തന്ത്രിമാരുടെ ആചാരബന്ധിതമായ അവകാശങ്ങളെ തെറ്റിദ്ധാരണ പരത്തുംവിധം പ്രചരിപ്പിക്കുന്നതിനെ അഖില കേരള തന്ത്രി സമാജം അപലപിച്ചു. ദേവചൈതന്യ സംരക്ഷണത്തിനും വർദ്ധനവിനുമായി പ്രവർത്തിക്കുന്ന തന്ത്രിമാരെയും അവരുടെ പരമ്പരകളെയും ക്ഷേത്രബന്ധത്തിൽ നിന്ന് അപമാനിച്ച് പുറത്താക്കാനുള്ള ഗൂഢപദ്ധതിയാണ് നടക്കുന്നത്. ദേവതാ ചൈതന്യത്തിന്റെയും ക്ഷേത്രാചാരങ്ങളുടെയും സംരക്ഷണത്തിനായി തന്ത്രി സമാജവും തന്ത്രിസമൂഹവും നിലകൊള്ളുമെന്നും യോഗം പ്രഖ്യാപിച്ചു.
പ്രസിഡന്റ് പുലിയന്നൂർ ശശി നമ്പൂതിരിപ്പാട് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കുഴിക്കാട് എ.എ.ഭട്ടതിരിപ്പാട്,ജനറൽ സെക്രട്ടറി പുടയൂർ ജയനാരായണൻ നമ്പൂതിരിപ്പാട്,ട്രഷറർ ഇടക്കഴിപ്പുറം രമേശൻ നമ്പൂതിരി,വേഴപ്പറമ്പ് ഈശാനൻ നമ്പൂതിരിപ്പാട് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |