
കൊച്ചി: ടൊയോട്ട കിർലോസ്‌കർ മോട്ടോർ (ടി.കെ.എം) ഒക്ടോബറിൽ 42,892 വാഹനങ്ങകൾ വിറ്റഴിച്ചു. ഇതിൽ 40,257 ആഭ്യന്തര വിൽപ്പനയും 2,635 വാഹനങ്ങൾ കയറ്റുമതിയും ഉൾപ്പെടുന്നു. 2024ൽ വിറ്റഴിച്ച 30,845 യൂണിറ്റുകളെക്കാൾ 39 ശതമാനം വളർച്ചയാണുണ്ടായത്.
തടസമില്ലാത്ത ഏകോപിത പ്രവർത്തനങ്ങൾക്കും ഉപഭോക്തൃ കേന്ദ്രീകൃത രീതിയോടുള്ള പ്രതിബദ്ധതയ്ക്കും തെളിവാണ് കഴിഞ്ഞ മാസത്തെ മുന്നേറ്റമെന്ന് ടൊയോട്ട വക്താവ് പറഞ്ഞു. അടുത്തിടെ അവതരിപ്പിച്ച അർബൻ ക്രൂയിസർ ഹൈറൈഡർ എയ്‌റോ എഡിഷന്റെയും 2025 ഫോർച്യൂണർ ലീഡർ എഡിഷന്റെയും ഉത്സവ പതിപ്പുകൾ പ്രശംസ നേടി.
ജി.എസ്.ടി പരിഷ്‌കാരങ്ങളും ഉത്സവ സീസണിലെ സാമ്പത്തിക അന്തരീക്ഷവും വിപണിക്ക് ആവേശം വർദ്ധിപ്പിച്ചു. ഇത് ഉപഭോക്തൃ അന്വേഷണങ്ങളിലും ബുക്കിംഗിലും ഗണ്യമായ വർദ്ധനവിന് കാരണമായി.
വാഹനങ്ങൾ
എസ്.യു.വിയുടെ സ്‌പോർട്ടി, പ്രീമിയം ആകർഷണം വർദ്ധിപ്പിക്കുന്ന എക്‌സ്‌ക്ലൂസീവ് സ്‌റ്റൈലിംഗ് പാക്കേജ് ഉൾക്കൊള്ളുന്ന അർബൻ ക്രൂസർ ഹൈറൈഡർ എയ്‌റോ എഡിഷൻ അവതരിപ്പിച്ചു
ഫോർച്യൂണർ ലീഡർ എഡിഷൻ പുതിയ ഡിസൈൻ ഘടകങ്ങളും ഫീച്ചർ അപ്‌ഗ്രേഡുകളും കൊണ്ടുവന്നു.
15 പുതിയ മോഡലുകൾ വിപണിയിലെത്തും
നടപ്പു സാമ്പത്തിക വർഷം 15 പുതിയ മോഡലുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പ്രക്കാനാണ് ടൊയോട്ട കിർലാേസ്‌കർ ലക്ഷ്യമിടുന്നത്. അർബൻ ക്രൂയിസ് ഇലക്ട്രിക്, ലാൻഡ് ക്രൂയിസ് എ്വ്.ജെ, ഹൈലക്സ് ചാംമ്പ് തുടങ്ങിയവയാണ് പുതുതായി എത്തുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |