
കൊച്ചി: പ്രീമിയം ഇലക്ട്രിക് ഇരുചക്ര വാഹന നിർമ്മാതാക്കളായ ഒഡീസി ഇലക്ട്രിക് കഴിഞ്ഞ മാസം വിൽപ്പനയിൽ 148 ശതമാനം നേടി. മുൻവർഷം ഒക്ടോബറിൽ 453 വാഹനങ്ങളുടെ വിൽപ്പന ഉണ്ടായിരുന്നത് ഇത്തവണ 1125 യൂണിറ്റായി ഉയർന്നു.
പുതിയ റേസർ നിയോ, സ്‌നാപ്പ്, ഹൈഫൈ, ഹൈസ്പീഡ് ഒഡീസ് സൺ എന്നിവ വിപണിയിൽ ശ്രദ്ധ നേടി. പ്രകടനം, സുഖസൗകര്യങ്ങൾ എന്നിവ മെച്ചപ്പെടുത്തി രൂപകൽപ്പന ചെയ്തതാണ് മോഡലുകൾ. ഉത്സവകാല കിഴിവുകളും ഫ്‌ളിപ്കാർട്ടിലെ ഒഡീസ് ഇലക്ട്രിക്കിന്റെ നവരാത്രി വിൽപ്പനയും ഓൺലൈൻ ഡിമാൻഡ് ഗണ്യമായി വർദ്ധിപ്പിച്ചെന്ന് ഒഡീസി ഇലക്ട്രിക് വെഹിക്കിൾസ് സ്ഥാപകനും സി.ഇ.ഒയുമായ നെമിൻ വോറ പറഞ്ഞു.
ഒഡീസി വാഹനങ്ങളുടെ വിപണി വില
52,000 രൂപ മുതൽ 1.71 ലക്ഷം രൂപ വരെ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |