
ഗുരുവായൂർ: ഗുരുവായൂർ ഏകാദശിയുടെ പൊലീസ് വിളക്കിനോടനുബന്ധിച്ച് വൈകിട്ട് നടന്ന സാംസ്‌കാരിക സായാഹ്നം സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. റിട്ട. എസ്.പി ആർ.കെ.ജയരാജ് അദ്ധ്യക്ഷത വഹിച്ചു. എ.ഡി.ജിപിമാരായ എസ്.ശ്രീജിത്ത്, പി.വിജയൻ, നോർത്ത് സോൺ ഐ.ജി രാജ്പാൽ മീണ, ഡി.ഐ.ജി എസ്.ഹരിശങ്കർ, സിറ്റി പൊലീസ് കമ്മിഷണർ നകുൽ രാജേന്ദ്ര ദേശ്മുഖ്, റൂറൽ എസ്.പി ബി.കൃഷ്ണകുമാർ, എ.സി.പി സി.പ്രേമാനന്ദകൃഷ്ണൻ, ടെമ്പിൾ സ്റ്റേഷൻ ഇൻസ്‌പെക്ടർ ജി.അജയ്കുമാർ എന്നിവർ സംസാരിച്ചു. റവാഡ ചന്ദ്രശേഖറിന്റെ ഭാര്യ സരിത അരുണകുമാരിയും ചടങ്ങിൽ സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |