
പാവറട്ടി: ജില്ലാ പഞ്ചായത്തും വെങ്കിടങ്ങ് പഞ്ചായത്തും സംയുക്തമായി നിർമ്മിക്കുന്ന നാലാം വാർഡിലെ ടി.കെ റോഡിന്റെ നിർമ്മാണോദ്ഘാടനം നടന്നു. ജില്ലാ പഞ്ചായത്ത് മെമ്പർ ബെന്നി ആന്റണി നിർമ്മാണോദ്ഘാടനം നിർവഹിച്ചു. വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൊച്ചപ്പൻ വടക്കൻ അദ്ധ്യക്ഷത വഹിച്ചു. നാലാം വാർഡ് മെമ്പർ വി.കെ.സോമശേഖരൻ, ജനപ്രതിനിധികളായ പൂർണിമ നിഖിൽ, എ.ടി.അബ്ദുൽ മജീദ്, ഗ്രേസി ജേക്കബ്, ആർ.വി.മൊയ്തീൻ, സി.ഡി.എസ് അംഗം സിന്ധു വിൻസന്റ് എന്നിവർ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് അഞ്ച് ലക്ഷം രൂപയും വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത് 1.5 ലക്ഷം രൂപയും ചെലവിട്ടാണ് റോഡ് നിർമ്മിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |