
തൃശൂർ: ഭൂമിയെ നിലനിറുത്തുന്നത് കടലും നദികളും ചതുപ്പുകളും മഴയുമടങ്ങിയ ഈർപ്പമാണെങ്കിൽ മനുഷ്യരാശിയുടെ നിലനിൽപ്പിന് ആധാരമായ ഈർപ്പം കണ്ണുനീരാണെന്ന് ഇ.സന്തോഷ്‌കുമാർ. പുസ്തകപ്പുര സംഘടിപ്പിച്ച 'വയലാർ അവാർഡ് ജേതാവ് ഇ.സന്തോഷ്‌കുമാറിനൊപ്പം സായാഹ്നം' എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അവാർഡിനർഹമായ ''തപോമയിയുടെ അച്ഛൻ' എന്ന നോവലിനെക്കുറിച്ചുള്ള സെമിനാറിൽ വി.വിജയകുമാർ, മനോഹരൻ വി.പേരകം, മനോജ് വീട്ടിക്കാട്, ഡോ. പി.ആർ.ഷഹന എന്നിവർ പങ്കെടുത്തു. ഡോ. എൻ.ആർ.ഗ്രാമപ്രകാശ് മോഡറേറ്ററായി. മുഖാമുഖത്തിന് ഡോ. കല സജീവൻ നേതൃത്വം നൽകി. ടിനോ ഗ്രേസ് തോമസ്, സൂരജ് ചേലാട്ട്, സന്ധ്യ എടക്കുന്നി, ടി.എ.ഇക്ബാൽ, ഡോ. കെ.ആർ.ബീന സ്വാഗതവും ധനഞ്ജയൻ മച്ചിങ്ങൽ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |