ആലപ്പുഴ: തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിൽ എന്നും എൽ.ഡി.എഫിന്റെ കുത്തകയാണ് ആലപ്പുഴ ജില്ലാ പഞ്ചായത്ത്. ഇതുവരെ എൽ.ഡി.എഫ് അല്ലാതെ മറ്റൊരു മുന്നണി പ്രസിഡന്റ് കസേരയിൽ ഇരുന്നിട്ടില്ല.
1995 മുതൽ 2020 വരെയുള്ള തിരഞ്ഞെടുപ്പുകളിലായി ഇതുവരെ എട്ട് പ്രസിഡന്റുമാർ ജില്ലാ പഞ്ചായത്ത് ഭരിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 23 വാർഡുകളിൽ 21ലും ഇടതുസ്ഥാനാർത്ഥികൾ വിജയിച്ചാണ് മാരാരിക്കുളം ഡിവിഷനിൽ നിന്നുള്ള കെ.ജി. രാജേശ്വരി പ്രസിഡന്റായത്. ജില്ലാ പഞ്ചായത്തിലെ ആദ്യ പ്രസിഡന്റ് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും മുൻ എം.പിയുമായ അഡ്വ.സി.എസ്. സുജാതയായിരുന്നു. 29-ാംവയസിലാണ് സി.എസ്. സുജാത പ്രസിഡന്റായത്. രണ്ട് തവണ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി സുജാത വഹിച്ചു. 1995-1997 വരെയായിരുന്നു ആദ്യ കാലാവധി. പിന്നീട് ഭൈമി സദാശിവൻ വന്നു. തൊട്ടടുത്ത ഭരണസമിതിയിൽ സുജാത വീണ്ടും അദ്ധ്യക്ഷയായി. അഡ്വ.കെ.എച്ച്.ബാബുജാൻ, സി.പി.എം ജില്ലാ സെക്രട്ടറി ആർ. നാസർ. ഇപ്പോഴത്തെ കായംകുളം എം.എൽ.എ യു. പ്രതിഭ, കയർ കോർപ്പറേഷൻ ചെയർമാൻ ജി. വേണുഗോപാൽ, കെ.ജി.രാജേശ്വരി എന്നിവർ തുടർന്നുള്ള കാലയളവുകളിൽ പ്രസിഡന്റ് സ്ഥാനം വഹിച്ചു.
പ്രസിഡന്റ് - കാലാവധി
അഡ്വ.സി.എസ്.സുജാത - 1995 - 97
ഭൈമി സദാശിവൻ - 1997 - 99
അഡ്വ.സി.എസ്.സുജാത - 1999 - 2004
അഡ്വ.കെ.എച്ച്.ബാബുജാൻ - 2004 - 2005
കെ.നാസർ - 2005 - 2010
അഡ്വ.യു.പ്രതിഭ - 2010 - 2015
ജി.വേണുഗോപാൽ - 2015 - 2020
കെ.ജി.രാജേശ്വരി - 2020 - 2025
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |