മേപ്പയ്യൂർ: മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ നിർമ്മിച്ച കുഴൽ കിണറിന്റെ സ്വിച്ച് ഓൺ കർമ്മം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.പി ശോഭ അദ്ധ്യക്ഷയായി. എച്ച്.എം.സി അംഗങ്ങൾ, ജനപ്രതിനിധികൾ, ആശുപത്രി ജീവനക്കാർ, ആശാ പ്രവർത്തകർ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. പരിപാടിയോട് അനുബന്ധിച്ച് മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കുള്ള യാത്രയയപ്പും മേപ്പയ്യൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് നടന്നു. കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ നജ്ല എം.എ സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ എ.എം ഗിരീഷ് കുമാർ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |