
കൊച്ചി: ഇന്ത്യയുടെ സംരംഭകത്വ ആഘോഷത്തിന്റെ ഭാഗമായി എച്ച്.ഡി.എഫ്.സി മ്യൂച്വൽ ഫണ്ട് സംഘടിപ്പിക്കുന്ന 18-ാമത് ജാഗ്രതി യാത്ര കൊച്ചിയിലെത്തി. ആഭ്യന്തര, വിദേശ വിപണികളിലെ തെരഞ്ഞെടുത്ത 500 യാത്രികരെ ഒന്നിപ്പിക്കുന്ന 15 ദിവസം നീളുന്ന 8,000 കിലോമീറ്റർ യാത്രയിലെ മറ്റൊരു നാഴികക്കല്ലാണിത്. 68,000ത്തിലധികം അപേക്ഷകരിൽ നിന്ന് തെരഞ്ഞെടുത്ത ഈ യാത്രികർ സംരംഭങ്ങളിലൂടെ ഒരു ആത്മനിർഭർ ഭാരതം കെട്ടിപ്പടുക്കുകാനാണ് ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ യുവാക്കളെ സംരംഭം, വിദ്യാഭ്യാസം, സാമ്പത്തിക അവബോധം എന്നിവയിലൂടെ ശാക്തീകരിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് എച്ച്.ഡി.എഫ്.സി മ്യൂച്വൽ ഫണ്ട് ഇതിൽ പങ്കാളിയാകുന്നത്. യാത്രികരുടെ സംരംഭക ആശയങ്ങളുടെ പ്രദർശനമായി ജാഗ്രതി എന്റർപ്രൈസ് മേളയും 10 സ്റ്റാർട്ടപ്പുകളുടെ അവതരണവും നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |