
ന്യൂഡൽഹി: ഉഗ്ര സ്‌ഫോടന ശബ്‌ദം കേട്ട് ഞെട്ടിയ ദൃക്‌സാക്ഷികൾ, അന്ധാളിപ്പോടെയാണ് മാദ്ധ്യമങ്ങളോട് വിവരങ്ങൾ പറഞ്ഞത്. സ്‌ഫോടന ശബ്‌ദം കേട്ട് വീടിന്റെ പുറത്തിറങ്ങി നോക്കിയപ്പോൾ കാറുകളിൽ തീ ആളിക്കത്തുന്നതാണ് കണ്ടതെന്ന് സമീപവാസിയായ രാജ്ധർ പാണ്ഡെ പറഞ്ഞു. വീടിന്റെ ജനലുകൾ കുലുങ്ങി. വൻവെളിച്ചത്തോടെയായിരുന്നു സ്‌ഫോടനമെന്ന് മറ്രൊരു ദൃക്‌സാക്ഷി പ്രതികരിച്ചു. ഇതുപോലൊരു സ്‌ഫോടന ശബ്‌ദം മുൻപ് കേട്ടിട്ടില്ല. ഓടിയെത്തിയപ്പോൾ ശരീരഭാഗങ്ങൾ ചിതറി കിടക്കുന്നതാണ് കണ്ടത്. ഉഗ്രശബ്‌ദത്തിൽ മൂന്നു തവണ താൻ ഞെട്ടി നിലത്തു വീണുവെന്ന് മറ്റൊരു സമീപവാസി പറഞ്ഞു.
ഡൽഹിയിൽ ഹൈ അലെർട്ട്
ഡൽഹി രാജ്യാന്തര- ആഭ്യന്തര വിമാനത്താവളങ്ങൾ, മെട്രോ - റെയിൽവേ സ്റ്റേഷനുകൾ, പാർലമെന്റും പ്രധാനമന്ത്രിയുടെ വസതിയും അടക്കം തന്ത്രപ്രധാന മേഖലകൾ എന്നിവിടങ്ങളിൽ ഹൈ അലെർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. വ്യാപാര കേന്ദ്രങ്ങൾ അതിവേഗം അടപ്പിച്ചു. രാത്രിയിൽ ഡൽഹി അതിർത്തി മേഖലകളിൽ അടക്കം കർശനമായ നിരീക്ഷണം ഏർപ്പെടുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |