
അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യയും ബിഗ് ബോസ് മുൻ താരവുമായ രേണു സുധി മലയാളികൾക്ക് ഏറെ സുപരിചിതയാണ്. ബിഗ് ബോസിൽ മുപ്പത്തിയഞ്ച് ദിവസത്തോളം നിന്ന് വാക്കൗട്ട് ചെയ്തുപോന്നതാണ് രേണു. ഇതിനുശേഷം വിദേശരാജ്യങ്ങളിൽ നിരവധി ഷോകളിൽ പങ്കെടുക്കാനും രേണുവിനായി.
ഇപ്പോൾ രേണു പങ്കുവച്ചൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കൊണ്ടിരിക്കുന്നത്. കാറിൽ നാണത്തോടെയിരിക്കുന്ന രേണുവാണ് വീഡിയോയിലുള്ളത്. 'മീശമാധവൻ' എന്ന ചിത്രത്തിലെ 'പെണ്ണേ, പെണ്ണേ നിൻ കല്യാണമായി'- എന്ന പാട്ടും വീഡിയോയ്‌ക്കൊപ്പം നൽകിയിട്ടുണ്ട്.
അടിക്കുറിപ്പാണ് വീഡിയോ വൈറലാകാൻ പ്രധാന കാരണം. 'അതേ ഒരു കല്യാണം അങ്ങ് കഴിച്ചാലോ' എന്ന അടിക്കുറിപ്പാണ് നൽകിയിരിക്കുന്നത്. വീഡിയോയ്‌ക്ക് താഴെ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പറഞ്ഞുകൊണ്ട് നിരവധി പേരാണ് കമന്റ് ചെയ്‌തിരിക്കുന്നത്.
'ചേച്ചിയുടെ തീരുമാനം അത് ആരോടും ചോദിക്കേണ്ട... കിച്ചു വലിയ കുട്ടി ആയി. റിതപ്പനെ സ്വന്തം മോനായി കാണുന്ന ആളെ തിരഞ്ഞെടുക്കുക', 'ബിഗ് ഫാൻ, ലവ് യൂ ചേച്ചി', 'വേണ്ട മോളെ, ഇപ്പോൾ ഉള്ള സമാധാനം പോകും. ഇപ്പോൾ ആരോടും ചോദിക്കാതെ എന്തും ചെയ്യാം', '50വയസ്സ് ആയ ആണും പെണ്ണും ഒക്കെ 2ഉം 3ഉം ഒക്കെ കെട്ടുന്നില്ലേരേണു ചെറുപ്പം അല്ലെ നല്ല ഒരാളെ കണ്ടുപിടിച്ചു കല്യാണം കഴിക്കു എന്നും ഒറ്റയ്ക്ക് കഴിയാൻ പറ്റില്ലല്ലോ ഗോഡ് ബ്ലെസ് യൂ', 'നല്ല ഒരാളെ വിവാഹം ചെയ്‌തോളൂ... തീർച്ചയായും രേണുനെ സ്‌നേഹിക്കാനും രേണുവിന് സ്‌നേഹിക്കാനും ഒരാൾ ഉണ്ടാവട്ടെ'- ഇങ്ങനെ പോകുന്നു കമന്റുകൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |