
നെടുങ്കണ്ടം: തദ്ദേശ ഭരണ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ചാരായം വാറ്റി സൂക്ഷിക്കുന്നതിനായി തയ്യാറാക്കിയ കോട കണ്ടെടുത്ത് നശിപ്പിച്ചു. കൊച്ചറ, മണിയൻ പെട്ടി മേഖലയിൽ തമിഴ്നാട് അതിർത്തിയോട് ചേർന്ന് സൂക്ഷിച്ചിരുന്ന 440 ലിറ്റർ കോടയാണ് നശിപ്പിച്ചത്. 220 ലിറ്ററിന്റെ രണ്ട് തകരബാരലുകളിലായാണ് കോട സൂക്ഷിച്ചിരുന്നത്. വാറ്റുപകരണങ്ങളും കണ്ടെടുത്തു. സമീപവാസികളായ മുൻ വാറ്റുകേസ് പ്രതികളെക്കുറിച്ച് അന്വേഷിച്ചു വരുന്നു. പരിശോധനകളിൽ ഇടുക്കി ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗം ടി.എ. അനീഷ്, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർമാരായ കെ.എൻ. രാജൻ, തോമസ് ജോൺ പ്രിവന്റീവ് ഓഫീസർ കെ. രാധാകൃഷ്ണൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ടിൽസ് ജോസഫ്, ഷിബു ജോസഫ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |