
ന്യൂഡൽഹി: ഫരീദാബാദിൽ വൻ സ്‌ഫോടകവസ്‌തു ശേഖരവും അത്യാധുനിക തോക്കുകൾ അടക്കമുള്ള ആയുധങ്ങളും കണ്ടെടുത്ത കേസിലെ പ്രതികൾ മൂന്നു ഡോക്‌ടർമാരാണ്. മുസമ്മിൽ അഹമ്മദ് ഗനായ്, ആദിൽ അഹമ്മദ് റാത്തർ, ഷഹീൻ എന്നിവർ. ഇവരുമായി ബന്ധമുള്ളയാളാണ് ഡോ. ഉമറെന്ന നിഗമനത്തിലാണ് ഏജൻസികൾ. ജീവൻ രക്ഷിക്കേണ്ട ഡോക്‌ടർമാർ ഭീകരപ്രവർത്തനത്തിൽ ഏർപ്പെട്ട് നിരപരാധികളെ കൊന്നൊടുക്കിയതിൽ അതീവ ആശങ്കയാണ് ഉയരുന്നത്.
മരത്തിന് മുകളിലും ശരീരഭാഗങ്ങൾ
സ്‌ഫോടനത്തിന്റെ ശക്തിയിൽ തെറിച്ച ശരീരാവശിഷ്‌ടങ്ങൾ മരങ്ങൾക്കു മുകളിലും ഇന്നലെ കണ്ടെത്തി. സംഭവസ്ഥലം ഫൊറൻസിക്, എൻ.ഐ.എ സംഘങ്ങൾ സന്ദർശിച്ച് 42ൽപ്പരം തെളിവുകൾ ശേഖരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |