
തിരുവനന്തപുരം: ആരോഗ്യ ഗവേഷണത്തിലും മെഡിക്കല്‍ രംഗത്തും പ്രയോഗിക്കുന്ന റിഗ്രേഷന്‍ സാങ്കേതികതകളെ അടിസ്ഥാനമാക്കിയുള്ള ദേശിയ ശില്പശാല സംഘടിപ്പിച്ചു. ഗവേഷണങ്ങള്‍ക്കു സഹായിക്കുന്ന സ്ഥിതിവിവരക്കണക്കുകള്‍ സംബന്ധിച്ച ശില്പശാല മെഡിക്കല്‍ കോളേജ് ക്യാമ്പസിലെ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തില്‍ ആരോഗ്യശാസ്ത്ര സര്‍വകലാശാല പ്രോ-വൈസ് ചാന്‍സലര്‍ ഡോ സി പി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. ഐസിഎംആര്‍ എമിറിറ്റസ് സയന്റിസ്റ്റ് ഡോ ടി കെ സുമ അധ്യക്ഷയായി. സര്‍വകലാശാല റജിസ്ട്രാര്‍ ഡോ എസ് ഗോപകുമാര്‍ മുഖ്യപ്രഭാഷണം നടത്തി.
സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ പ്രൊഫസര്‍ ഡോ തോമസ് മാത്യു, അസിസ്റ്റന്റ് പ്രൊഫസര്‍ വി ആര്‍ ജിഷാറാജ് എന്നിവര്‍ സംസാരിച്ചു.
പോണ്ടിച്ചേരി ജിപ്മര്‍ പ്രൊഫസര്‍മാരായ ഡോ എന്‍ സുകുമാരന്‍ നായര്‍, ഡോ കെ ടി ഹരിചന്ദ്രകുമാര്‍, ഡോ ജി പ്രഭാവതി എന്നിവര്‍ ശില്പശാലയില്‍ മുഖ്യ ട്രെയിനര്‍മാരായിരുന്നു. കേരളത്തിലെ മെഡിക്കല്‍, ഡെന്റല്‍, നഴ്സിംഗ്. പബ്ലിക് ഹെല്‍ത്ത്. ആയുര്‍വേദ സ്ഥാപനങ്ങളില്‍ നിന്നുള്ള അധ്യാപകരും ഗവേഷകരും വിദ്യാര്‍ത്ഥികളും ശില്പശാലയില്‍ പങ്കെടുത്തു.
റിഗ്രേഷന്‍ അനാലിസിസിന്റെ തത്വങ്ങള്‍, മെഡിക്കല്‍ ഡാറ്റയിലെ പ്രയോഗങ്ങള്‍, എസ് പി എസ് എസ് ഉപയോഗിച്ച് പ്രായോഗിക പരിശീലനം എന്നിവ ഉള്‍പ്പെടുത്തിയ സെഷനുകള്‍ ശില്പശാലയില്‍ പങ്കെടുത്തവര്‍ക്ക് ഏറെ പ്രയോജനപ്പെടുന്നവയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |