
ന്യൂഡൽഹി: വൻ ഭീകരാക്രമണപദ്ധതിയെ കുറിച്ച് സൂചന ലഭിക്കുന്നത് ശ്രീനഗർ എസ്.എസ്.പി ജി.വി. സുൻദീപ് ചക്രവർത്തിയുടെ സമയോചിതമായ ഇടപെടൽ കാരണം. 'ചില ഇന്ത്യൻ വേട്ടക്കാരെ സംരക്ഷിക്കുന്നവരെ കൈകാര്യം ചെയ്യുമെന്ന' താക്കീതോടെ നൗഗാമിൽ ഉർദു പോസ്റ്രറുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ജെയ്ഷെ മുഹമ്മദ് കമാൻഡറായ ഹൻസല ഭായ് എന്ന ഒപ്പും ഉണ്ടായിരുന്നു. ഈ മുന്നറിയിപ്പിൽ അപകടം മണത്ത സുൻദീപ് ചക്രവർത്തി, സമഗ്ര അന്വേഷണത്തിന് നിർദ്ദേശിക്കുകയായിരുന്നു. ഇതിനൊടുവിലാണ് ഫരീദാബാദിലെ അറസ്റ്റിലേക്കും വൻസ്‌ഫോടകവസ്‌തു ശേഖരം കണ്ടെത്തുന്നതിലേക്കും എത്തിച്ചത്. തെലങ്കാന സ്വദേശിയായ ഉദ്യോഗസ്ഥനെ പ്രകീർത്തിച്ച് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ പോസ്റ്റുകൾ നിറയുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |