
തിരുവനന്തപുരം:പൊലീസ് വകുപ്പിൽ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ (ട്രെയിനി) (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 387/2024) തസ്തികയിലേക്ക് 22 ന് രാവിലെ 5.30 മുതൽ തിരുവനന്തപുരം,പേരൂർക്കട എസ്.എ.പി പരേഡ് മൈതാനത്ത് വച്ച് ശീരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നടത്തും.വിജയിക്കുന്നവർക്ക് അന്നേദിവസം പി.എസ്.സി. ആസ്ഥാന ഓഫീസിൽ പരിശോധനയും നടത്തും.
അഭിമുഖം
പാലക്കാട് പൊതുവിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ്
ടീച്ചർ (അറബിക്) യു.പി.എസ്. (കാറ്റഗറി നമ്പർ 075/2024) തസ്തികയിലേക്ക് 19
ന് പി.എസ്.സി. കോഴിക്കോട് ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.
പാലക്കാട് വിദ്യാഭ്യാസ വകുപ്പിൽ യു.പി.സ്‌കൂൾ ടീച്ചർ (തമിഴ് മീഡിയം)
(കാറ്റഗറി നമ്പർ 519/2024) തസ്തികയിലേക്ക് 19, 20, 21 തീയതികളിൽ
പി.എസ്.സി. പാലക്കാട് ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.
പത്തനംതിട്ട തദ്ദേശസ്വയംഭരണ വകുപ്പിൽ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ് 2
(കാറ്റഗറി നമ്പർ 611/2024) തസ്തികയിലേക്ക് 19, 20, 21 തീയതികളിൽ
പി.എസ്.സി. പത്തനംതിട്ട ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.
തിരുവനന്തപുരം വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ്
ടീച്ചർ (അറബിക്) യു.പി.എസ്. (കാറ്റഗറി നമ്പർ 075/2024) തസ്തികയിലേക്ക് 19,20 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
തിരുവനന്തപുരം തദ്ദേശസ്വയംഭരണ വകുപ്പിൽ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ് 2(കാറ്റഗറി നമ്പർ 611/2024) തസ്തികയിലേക്ക് 19, 20, 21, 27 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
കണ്ണൂർ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ
(അറബിക്) എൽ.പി.എസ് (എൽ.സി./എ.ഐ.) (കാറ്റഗറി നമ്പർ 157/2024),പൊതുവിദ്യാഭ്യാസ
വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി) (തസ്തികമാറ്റം മുഖേന) (കാറ്റഗറി
നമ്പർ 610/2024) തസ്തികകളിലേക്ക് 20 ന് പി.എസ്.സി. കോഴിക്കോട് ജില്ലാ
ഓഫീസിൽ വച്ച് അഭിമുഖം നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |