
യു.ജി.സിക്കു കീഴിൽ പൂനെയിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ അസ്ട്രോണമി ആൻഡ് അസ്ട്രോഫിസിക്സിൽ (ഐ.യു.സി.എ.എ) ജോയിന്റ് എം.എസ്‌സി,പി.എച്ച്ഡി പ്രോഗ്രാമുകൾക്ക് രജിസ്റ്റർ ചെയ്യാം.ഇതിനായി നടത്തുന്ന ഐനാറ്റ് പ്രവേശന പരീക്ഷയ്ക്ക് നവംബർ 24 വരെ അപേക്ഷിക്കാം.അസ്ട്രോണമി,അസ്ട്രോഫിസിക്സ് വിഷയങ്ങളിലാണ് അവസരം.ഫിസിക്സ്,മാത്തമാറ്റിക്സ്, എൻജിനിയറിംഗ്/ഇലക്ട്രോണിക്സ് വിഷയങ്ങളിൽ നിന്നുള്ള ചോദ്യങ്ങൾ ഉൾക്കൊള്ളുന്ന ഐനാറ്റ് പരീക്ഷയുടെ സമയം രണ്ടു മണിക്കൂർ.2026 ജനുവരി 18നാണ് പരീക്ഷ.ഇംഗ്ലീഷാണ് പരീക്ഷാ മാധ്യമം.
പി.എച്ച്ഡി
യോഗ്യത:55 ശതമാനം മാർക്കോടെ എം.എസ്‌സി/ഇന്റഗ്രേറ്റഡ് എം.എസ്‌സി(അപ്ലൈഡ് ഫിസിക്സ്/ഫിസിക്സ്/ അപ്ലൈഡ് മാത്തമാറ്റിക്സ്/മാത്തമാറ്റിക്സ്/ഇലക്ട്രോണിക്സ്/അസ്ട്രോണമി).അല്ലെങ്കിൽ ബി.ഇ/ബി.ടെക്,എസ്.സി/ എസ്.ടി/ഒ.ബി.സി-എൻ.സി.എൽ/ഇ.ഡബ്ല്യൂ.എസ്/ഭിന്നശേഷിക്കാർക്ക് മാർക്കിൽ 5 ശതമാനം ഇളവുണ്ട്.ഗവേഷണ മേഖലകൾ:കോസ്മിക് മാഗ്നറ്റിക് ഫീൽഡ്സ്,കോസ്മോളജി & ലാർജ് സ്കെയിൽ സ്ട്രക്ചർ, കമ്പ്യൂട്ടേഷൻ അസ്ട്രോഫിസിക്സ്,എക്സ്ട്രാ ഗാലറ്റിക്സ് അസ്ട്രോണമി,ഗ്രാവിറ്റേഷണൽ ലെൻസിംഗ്, ഗ്രാവിറ്റേഷണൽ വേവ്സ്,ഹൈ എൻർജി അ്ട്രോഫിസിക്സ്,ഇൻസ്ട്രുമെന്റേഷൻ ഫോർ അസ്ട്രോണമി,മെഗാ സയൻസ്,ക്വാണ്ടം മെട്രോളജി & സെൻസിംഗ്,സോളാർ & സ്റ്റെല്ലാർ ഫിസിക്സ്.2026 ഓഗസ്റ്റിൽ കോഴ്സ് ആരംഭിക്കും.
ജോയിന്റ് എം.എസ്‌സി
ഫിസിക്സ്,അസ്ട്രോഫിസിക്സ് വിഷയങ്ങളിൽ സ്പെഷ്യലൈസേഷൻ.യോഗ്യത:55 ശതമാനം മാർക്കോടെ ബി.എസ്‌സി ഫിസിക്സ് (രണ്ടാം വർഷം വരെ കണക്ക് ഉൾപ്പെട്ടിരിക്കണം).അല്ലെങ്കിൽ ബി.ഇ/ബി.ടെക്.
വെബ്സൈറ്റ്: www.iucaa.in.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |