
കൊച്ചി: നടപ്പു സാമ്പത്തിക വർഷത്തിലെ രണ്ടാം ത്രൈമാസക്കാലയളവിൽ പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിനാൻസിന്റെ അറ്റാദായം 87 ശതമാനം ഉയർന്ന് 2,345 കോടി രൂപയിലെത്തി. സ്വർണ പണയ വായ്പയിലുണ്ടായ മികച്ച മുന്നേറ്റമാണ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലാഭം നേടാൻ സഹായിച്ചത്. മുത്തൂറ്റ് ഫിനാൻസിന്റെ മൊത്തം വായ്പ 42 ശതമാനം വർദ്ധനയോടെ 1,47,673 കോടി രൂപയായി. സാമ്പത്തിക വർഷത്തിലെ ആദ്യ ആറ് മാസത്തിനിടെ കമ്പനിയുടെ അറ്റാദായം 74 ശതമാനം ഉയർന്ന് 4,386 കോടി രൂപയിലെത്തി. ഏപ്രിൽ മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ മൊത്തം വരുമാനം 55 ശതമാനം വർദ്ധിച്ച് 6,461 കോടി രൂപയായി.
മുത്തൂറ്റ് ഗ്രൂപ്പ് കൈകാര്യം ചെയ്യുന്ന സംയോജിത വായ്പ ആസ്തികൾ 42 ശതമാനം വാർഷിക വർദ്ധനയോടെ 1,47,673 കോടി രൂപയിലെത്തി റെക്കാഡിട്ടു. സ്വർണ പണയ വായ്പകൾ 45 ശതമാനം ഉയർന്ന് 1,24,918 കോടി രൂപയിലെത്തി.
മുത്തൂറ്റ് ഫിനാൻസിന്റെ കൈവശമുള്ള പണയ സ്വർണം
209 ടൺ
ജീവനക്കാരുടെ സമർപ്പണത്തിന്റെയും ഉപഭോക്താക്കളുടെ അചഞ്ചലമായ വിശ്വാസത്തിന്റെയും തെളിവാണ് രണ്ടാം പാദത്തിലെ മികച്ച വളർച്ച
ജോർജ് ജേക്കബ് മുത്തൂറ്റ്
ചെയർമാൻ
വിപുലമായ ശാഖാ ശൃംഖല, വിശ്വസ്തമായ ബ്രാൻഡ്, സാങ്കേതികവിദ്യയുടെ നവീകരണം എന്നിവയുടെ കരുത്തിൽ വരും വർഷങ്ങളിലും സ്ഥിരതയാർന്ന വളർച്ച കൈവരിക്കാനാകും
ജോർജ് അലക്‌സാണ്ടർ മുത്തൂറ്റ്
മാനേജിംഗ് ഡയറക്‌ടർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |