
കൊച്ചി : ഹാൽ സിനിമയിൽ സെൻസർ ബോർഡ് നിർദ്ദേശിച്ച നിരവധി മാറ്റങ്ങൾ ശരിവച്ച് ഹൈക്കോടതി. ധ്വജ പ്രണാമം , ആഭ്യന്തര ശത്രുക്കൾ, ഗണപതിവട്ടം, സംഘം കാവലുണ്ട് എന്നീ വാക്കുകൾ ഒഴിവാക്കണം, ബാഫ് ബിരിയാണി കഴിക്കുന്ന രംഗം ഒഴിവാക്കണം, രാഖി ദൃശ്യം മറയ്ക്കണം തുടങ്ങി സെൻസർ ബോർഡ് നിർദ്ദേശിച്ച നിരവധി മാറ്റങ്ങളാണ് ഹൈക്കോടതി ശരിവച്ചത്.
അതേസമയം സിനിമയുടെ പ്രമേയം, ഭരണഘടനാപരമായ മൂല്യങ്ങളുമായി ചേർന്നു പോകുന്നതെന്ന് കോടതി നിരീക്ഷിച്ചു. പരസ്പര വിശ്വാസങ്ങളെ സിനിമ തെറ്റായി ചിത്രീകരിക്കുന്നില്ല. വ്യത്യസ്ത മതവിഭാഗങ്ങളുടെ പ്രണയം ആവിഷ്കരിക്കുന്നതിനാൽ അതിനെ ലൗ ജിഹാദ് എന്ന് പറയുകയും എ സർട്ടിഫിക്കറ്റ് നൽകാനും കഴിയില്ലെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി. ഇഷ്ടാനുസരണം സിനിമയ്ക്ക് നേരെ അധികാരം പ്രയോഗിക്കാൻ സെൻസർ ബോർഡിന് കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |