
കൊച്ചി: പ്രമുഖ മീഡിയ ഏജൻസിയായ വളപ്പില കമ്മ്യൂണിക്കേഷൻസിന് ദേശീയ പുരസ്‌കാരങ്ങളുടെ ഇരട്ടി മധുരം. മീഡിയ രംഗത്തെ ദേശീയ പുരസ്‌കാരങ്ങളായ ഇ.ഫോർ എം മീഡിയ എയ്സ് അവാർഡിൽ സ്വതന്ത്ര ഏജൻസി ഒഫ് ദി ഇയർ പുരസ്‌കാരം വളപ്പില കമ്മ്യൂണിക്കേഷൻസും സ്വതന്ത്ര ഏജൻസി മേധാവി ഒഫ് ദി ഇയർ പുരസ്‌കാരം മാനേജിംഗ് ഡയറക്ടർ ജെയിംസ് വളപ്പിലയും സ്വന്തമാക്കി. ഏജൻസി ഒഫ് ദി ഇയർ പുരസ്‌കാരം വളപ്പില കമ്മ്യൂണിക്കേഷൻസ് മാനേജിംഗ് ഡയറക്ടർമാരായ ജെയിംസ് വളപ്പില, ജോൺസ് വളപ്പില, ഡയറക്ടർ ലിയോ വളപ്പില എന്നിവർ സ്വീകരിച്ചു. അവാർഡ് കമ്മിറ്റി ചെയർമാൻ നവൽ അഹൂജ (കോ-ഫൗണ്ടർ, എക്സ്ചേഞ്ച് 4 മീഡിയ), ഡോ. അനുരാഗ് ബത്ര (ചെയർമാൻ ആൻഡ് എഡിറ്റർ-ഇൻ-ചീഫ്, ബി.ഡബ്ല്യു ബിസിനസ് വേൾഡ്), സുനിൽ ഗാഡ്ഗിൽ (ജി.എം, ഡ്യുറാസെൽ ഇന്ത്യ), ആകാംക്ഷ തിവാരി (അസോസിയേറ്റ് ഡയറക്ടർ, ആപ്ട്രോവ്) എന്നിവർ സന്നിഹിതരായിരുന്നു. മീഡിയ സ്ട്രാറ്റജി, പ്ലാനിംഗ്, ബയിംഗ്, ഉപഭോക്താക്കളുടെ സംതൃപ്തി, തുടങ്ങിയ ഘടകങ്ങളിൽ പുലർത്തിയ മികച്ച പ്രകടനമാണ് വളപ്പിലയ്ക്ക് നേട്ടമായത്.
കേരളത്തിലെ പരസ്യ രംഗത്തിനും മാധ്യമങ്ങൾക്കും ലഭിച്ച അംഗീകാരമാണിത്
ജെയിംസ് വളപ്പില
മാനേജിംഗ് ഡയറക്‌ടർ
വളപ്പില കമ്യൂണിക്കേഷൻസ്
പരസ്യ രംഗത്തെ അതികായർ
കേരളത്തിലെ പരസ്യരംഗത്ത് 40 വർഷത്തെ പാരമ്പര്യം വളപ്പില കമ്മ്യൂണിക്കേഷൻസിനുണ്ട്. സംസ്ഥാനത്ത് ഒൻപത് ശാഖകളുള്ള വളപ്പില ക്രിയേറ്റിവ് അഡ്വർടൈസിംഗ്, ബ്രാൻഡിംഗ്, മീഡിയ ബയിംഗ്, ഡിജിറ്റൽ മാർക്കറ്റിംഗ്, ഔട്ട്ഡോർ, പ്രിന്റ് ആൻഡ് പ്രൊഡക്ഷൻ, ഇവന്റ്സ് ആൻഡ് പി.ആർ തുടങ്ങിയ മേഖലകളിലെ മുൻനിരക്കാരാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |